Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

കേന്ദ്രത്തോട് മാപ്പുപറഞ്ഞില്ല; കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍

07 MARCH 2020 04:03 PM IST
മലയാളി വാര്‍ത്ത

പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്‍റേയും മീഡിയ വണ്ണിന്‍റേയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്നലെ വൈകീട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാനലുകൾ.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പ്രതികരിച്ചു. വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് എംജി രാധാകൃഷ്ണന്‍ പറഞ്ഞു. വിലക്കു നീക്കാന്‍ ആരെയും ബന്ധപ്പെട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ ആണ് നടപടിയെന്നും മീഡിയാ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പറഞ്ഞു.

ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്താന്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അവര്‍ അതില്‍ വിജയിച്ചെന്നാണ് കരുതുന്നത്. രാത്രിയായതില്‍ വ്യവസ്ഥ പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുകയായിരുന്നു. ചാനല്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടില്ല. കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് വസ്തുതാപരമായിരുന്നെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

വിലക്കു നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ആരുമായും ബന്ധപ്പെട്ടില്ലെന്ന് സിഎല്‍ തോമസ് വ്യക്തമാക്കി. കേന്ദ്രം സ്വമേധയാ ആണ് വിലക്കു നീക്കിയത്. നിയമ നടപടിക്ക് നീക്കം നടത്തുന്നതിനിടെയാണ് വിലക്കു നീക്കിക്കൊണ്ടുള്ള അറിയിപ്പു ലഭിച്ചത്. അതുകൊണ്ട് നടപടികള്‍ വേണ്ടെന്നുവച്ചു. വിലക്കു സ്വമേധയാ നീക്കിയതില്‍ സന്തോഷമുണ്ടെന്ന് തോമസ് പറഞ്ഞു.

ഡല്‍ഹി കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ ഇന്നലെ വൈകിട്ടാണ് രണ്ടു ചാനലുകള്‍ക്കും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. നാല്‍പ്പത്തിയെട്ടു മണിക്കൂറാണ് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ ഒന്നരയ്ക്കും മീഡിയാ വണിന്റേത് രാവിലെ ഒന്‍പതരയ്ക്കും നീക്കി.

ചാനലുകളെ വിലക്കിയതായി അറിഞ്ഞയുടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പൂനെയില്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച്‌ ആവശ്യമെങ്കില്‍ നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായി ജാവഡേക്കര്‍ പറഞ്ഞു.

പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ചാനലുകള്‍ ലഭ്യമായിരുന്നില്ല.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ആരംഭിച്ചു. പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് യൂടൂബില്‍ ലൈവ് ലഭ്യമാകുന്നുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനഃരാരംഭിച്ചത്. എന്നാല്‍, മീഡിയ വണ്‍ ചാനല്‍ രാവിലെ ഒമ്ബതിന് ശേഷമാണ് സംപ്രേഷണം ആരംഭിച്ചത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ നേരത്തെ ഉത്തരവിട്ടത്. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ചാനലുകളുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ ലംഘനമാണ് എന്ന് മന്ത്രാലയം വിലയിരുത്തി.

ആര്‍എസ്‌എസിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിക്കുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തു, ആഭ്യന്തര മന്ത്രാലയത്തിനെതിരേ വാര്‍ത്തകള്‍ നല്‍കി തുടങ്ങിയ വാര്‍ത്തകള്‍ ബ്രോഡ്കാസ്റ്റിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കാണിച്ച്‌ ഇരുചാനലുകള്‍ക്കും മന്ത്രാലയം വിശദീകരണ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ചാനല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് വെള്ളിയാഴ്ച സംപ്രേഷണനിരോധനം നടപ്പാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (50 minutes ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (1 hour ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (1 hour ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (2 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (3 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (3 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (3 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (4 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (4 hours ago)

Malayali Vartha Recommends