ഉർവശീശാപം ഉപകാരമായി, മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പണി കിട്ടിയതോടെ ഇന്നലെ വരെ എല്ലാവരെയും എടുത്ത് ഉടുത്തിരുന്ന ദൃശ്യ-പത്ര മാധ്യമങ്ങൾ തങ്ങളുടെ ലേഖകർക്ക് പെരുമാറ്റചട്ടം പ്രഖ്യാപിച്ചു; റിപ്പോർട്ടറും അവതാരകരും എത്ര വമ്പൻമാർ ആയാലും കമ്പനി പൂട്ടിക്കരുതെന്ന് മുതലാളിമാരുടെ നിർദ്ദേശം

ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും പണി കിട്ടിയതോടെ ഇന്നലെ വരെ എല്ലാവരെയും എടുത്ത് ഉടുത്തിരുന്ന ദൃശ്യ-പത്ര മാധ്യമങ്ങൾ തങ്ങളുടെ ലേഖകർക്ക് പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. റിപ്പോർട്ടറും അവതാരകരും എത്ര വമ്പൻമാർ ആയാലും കമ്പനി പൂട്ടിക്കരുതേ എന്നാണ് മുതലാളിമാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ബിജെപി എം പിയുടെ ഉടമസ്ഥതയിലുള്ള ചാനലിന് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്ന നിഗമനത്തിലാണ് ചാനൽ മുതലാളിമാർ എത്തിയിരിക്കുന്നത്. മാധ്യമം പി ആർ പണി എടുക്കുന്നു എന്ന ആക്ഷേപം ഉണ്ടായാലും സാരമില്ലെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
രണ്ട് ദൃശ്യമാധ്യമങ്ങൾക്കുണ്ടായ വിലക്ക് കേരളത്തിലുള്ളവരെ ഞെട്ടിച്ചു .മാധ്യമങ്ങൾ ചട്ടങ്ങൾക്ക് അനുസ്യതമായി പ്രവർത്തിക്കണമെന്ന് സാധാരണ പറയാറുണ്ടെങ്കിലും ഒരിക്കലും അത് ഫല പ്രാപ്തിയിലെത്താറില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ളതാണ്. അവിടെ വാർത്തകളുടെ സ്വഭാവം പരിശോധിക്കേണ്ട കാര്യം ഉദിക്കുന്നില്ല. രാജ്യത്ത് പത്രങ്ങൾക്കും ദൃശ്യ മാധ്യമങ്ങൾക്കും സെൻസർഷിപ്പ് ഇല്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് അർത്ഥമില്ലെന്നാണ് മാധ്യമങ്ങൾ വിശ്വസിച്ചിരുന്നത്. അതെല്ലാം നിഷ്പ്രഭമാകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച സന്ധ്യക്ക് കേരളം കണ്ടത്.
ഒരു പ്രമുഖ പത്രസ്ഥാപനത്തിന്റെ ഉടമസ്ഥതതയിലുള്ള ദൃശ്യ മാധ്യമത്തിന് മാനേജ്മെന്റ് ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ചാനലിലെ ഒരു അവതാരകൻ പലപ്പോഴും ചർച്ചകളിൽ രോഷാകുലനാകാറുണ്ട്. അദ്ദേഹത്തിനാണ് പ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ചർച്ചകൾക്ക് എത്തുന്ന അതിഥികളോട് മോശമായി പെരുമാറരുതെന്നാണ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം. ആരെങ്കിലും പരാതി കൊടുത്താൽ ചാനൽ സഹായത. സംപ്രക്ഷണം നിർത്തി വയ്പ്പിച്ച ഒരു ചാനലിന്റെ അവതാരകനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്രങ്ങളുടെ ലേഖകർക്കും മാനേജ്മെന്റ് വ്യക്തമായ മാനദണ്ഡങ്ങൾ നൽകിയിട്ടുണ്ട്. കേൾക്കുന്ന കാര്യങ്ങൾ വാർത്തയാക്കരുത്. സത്യമാണെന്ന് ഉറപ്പുള്ള വാർത്തകൾ മാത്രം പ്രസിദ്ധികരിക്കണമെന്നും അല്ലാത്തവ തിരസ്കരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
പത്രവും ചാനലുമൊക്കെയുള്ള മുത്തശ്ശീസ്ഥാപനം ലേഖകർ അയക്കുന്ന കുഴപ്പമുള്ള വാർത്തകൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. മുതിർന്ന പത്രാധിപൻമാർ വാർത്തകൾ പരിശോധിക്കുകയും അതിൽ സ്ഥാപനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവ ഒഴിവാക്കുകയും ചെയ്യും. കുഴപ്പം പിടിച്ച വാർത്തകൾ അയക്കുന്നവർക്കെതിരെ നടപടിയുമെടുക്കും.
കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ കേന്ദ്ര സർക്കാരിന്റെ നടപടികളെ സ്വാഗതം ചെയ്യുകയാണ്. മാധ്യമങ്ങൾ അതിരുവിടുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ. സമൂഹത്തിൽ അന്തഛിദ്രം ഉണ്ടാക്കാൻ ലക്ഷ്യമിടുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ഇവർക്ക് മടിയില്ല. രണ്ട് പ്രധാന മാധ്യമ സ്ഥാപനങ്ങൾക്ക് വിലക്കുണ്ടായ വാർത്ത പോലും പ്രമുഖ മാധ്യമങ്ങൾ ഒതുക്കിയത് കേന്ദ്ര സർക്കാരിനെ ഭയന്നിട്ടാണെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha























