തർക്കത്തിനിടെ അഭിഭാഷകനെ ഹെൽമെറ്റ് കൊണ്ട് തല്ലി; നിസ്സാര കാര്യത്തിന് പൊലിഞ്ഞത് ഒരു ജീവൻ; രണ്ടുപ്പേർ കസ്റ്റഡിയിൽ

ചെങ്ങന്നൂരിൽ തർക്കത്തിനിടെ അടിയേറ്റ് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇങ്ങനെ കലാശിച്ചത്. ചെങ്ങന്നൂർ പു ത്തൻകാവ് സ്വദേശി എബ്രഹാം വര്‍ഗീസാ(65)ണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കളയാന്‍ പോകുകയായിരുന്നു എബ്രഹാം. എന്നാൽ ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്ക് വിളിക്കുകയായിരുന്നു .പക്ഷേ ഫോണ്‍ എടുത്തവര്‍ പറഞ്ഞത് എബ്രഹാം വാഹനത്തിന് മുന്നില്‍ വീണ് മരിച്ചെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നുമുള്ള വിവരങ്ങളാണ് . മാലിന്യം നിക്ഷേപിച്ച് എബ്രഹാം സ്കൂട്ടറില്‍ മടങ്ങുന്നത് കണ്ട നാട്ടുകാരനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. മാത്രമല്ല എബ്രഹാമിനെ പിന്തുടരുകയും ചെയ്തു . ബൈക്കുകളില്‍ പോയ യുവാക്കള്‍ എബ്രഹാമിന്‍റെ സ്കൂട്ടറിന് കുറുകെ നിര്‍ത്തി തടയുകയും ചെയ്തു .
എബ്രഹാമിന്‍റെ ഹെല്‍മെറ്റ് പിടിച്ചു വാങ്ങിയ ഇവര്‍ വാക്കുതര്‍ക്കത്തിനിടെ ഹെല്‍മെറ്റ് കൊണ്ട് ഇയാളുടെ തലക്കടിക്കുകയായിരുന്നു . ബോധരഹിതനായ എബ്രഹാമിനെ ഇവര്‍ അടു ത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ സ്വീകരിക്കാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസിന്‍റെ നിഗമനം ഇങ്ങനെയാണ് . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു . ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇത്തരത്തിൽ കലാശിച്ചത്.
https://www.facebook.com/Malayalivartha























