കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗവും കേരള കോൺഗ്രസ് എമ്മും ലയിച്ചു; ഒരു തരത്തിലും ലയനത്തെ അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു അനൂപ് ജേക്കബ്

കേരളാ കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗവും പി ജെ ജോസഫ് വർക്കിംഗ് ചെയർമാൻ ആയ കേരള കോൺഗ്രസ് എമ്മും ലയനം നടത്തി . ഉപാധികൾ ഇല്ലാതെ ആണ് ലയിച്ചതെന്നു ജോണി നെല്ലൂർ വെളിപ്പെടുത്തി . തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് അനൂപ് ജേക്കബ് തിരിച്ചറിയുമെന്നും അനൂപിനെ കേരള കോൺഗ്രസ് എമ്മിലേക്ക് ക്ഷണിക്കുകയാണ് എന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ വിള്ളലുണ്ടാക്കി . ആദ്യഘട്ടത്തില്‍ ലയനത്തെ അനുകൂലിച്ച അനൂപ് പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്മാറി . പാർട്ടിയെ ഒറ്റുകൊടുക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂർ ആരോപിക്കുന്നു.
ഒരു തരത്തിലും ലയനത്തെ അംഗീകരിക്കില്ലെന്നാണ് അനൂപ് ജേക്കബിന്‍റെ നിലപാട്. ജോണി നെല്ലൂരിൻറേത് വ്യക്തി പരമായ തീരുമാനമാണെന്ന് പ്രസ്താവിച്ച അനൂപ്, പാര്‍ട്ടി യോഗം ചേര്‍ന്ന് ജോണി നെല്ലൂരിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കങ്ങളും നടത്തി. പിളര്‍പ്പ് ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha























