മിന്നൽ പണിമുടക്ക്: 140 തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ നോട്ടീസ്, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം; അതേസമയം മിന്നൽ പണിമുടക്ക് നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു

തലസ്ഥാനത്ത് മാര്‍ച്ച് നാലിന് നടന്ന മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140 തൊഴിലാളികള്‍ക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 70 കണ്ടക്ടർ, 70 ഡ്രൈവർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സിറ്റി, പേരൂർക്കട ,വികാസ് ഭവൻ, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെളളനാട് ,തിരു. സെൻട്രൽ യൂണിറ്റിലെ ജീവനക്കാർക്കാണ് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
കിഴക്കേകോട്ടയിൽ അലക്ഷ്യമായി പാർക്ക് ചെയ്തു, സർവ്വീസുകൾ മുടങ്ങി , യാത്രാക്ലേശം ഉണ്ടാക്കി, ഗതാഗത കുരുക്ക് മൂലം ഒരാൾ മരിക്കാൻ ഇടയായി. കെഎസ്ആര്‍ടിസിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം.
അതേസമയം മിന്നൽ പണിമുടക്ക് നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാതാരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്വകാര്യ ബസ്സിൻറെ പെർമിറ്റ് സസ്പെന്‍റ് ചെയ്യാനും നടപടി ആരംഭിച്ചു. എന്നാൽ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം വരട്ടെയന്നുമാണ് വിവിധ യൂണിയനുകളുടെ പ്രതികരണം.
സ്വകാര്യ ബസ് പലതവണ റൂട്ട് തെറ്റിക്കുകയും ട്രിപ്പ് മുടക്കുകയും പതിനാലിലധികം തവണ അമിതവേഗത്തില്‍ ഓടിച്ചതായും പരിശോധനയിൽ വ്യക്തമായി. നടപടിക്രമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിലാണ് കെഎസ്ആർടിസിക്കും സ്വകാര്യബസിന്റെ ഉടമകൾക്കും തിരുവനന്തപുരം ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
പ്രശ്നങ്ങൾക്കു തുടക്കമിട്ട സ്വകാര്യ ബസിന് എതിരെയും പെർമിറ്റ് ലംഘനവുമായി ബന്ധപ്പെട്ടു ഉടമയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേരുടെയും വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ തുടരുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകാൻ 14 ദിവസം സാവകാശമുണ്ട്. വിശദീകരണം കേട്ട ശേഷമാകും നടപടികൾ. ലൈസൻസുകൾ ഒന്നു മുതൽ 6 മാസം വരെ സസ്പെൻഡ് ചെയ്യാൻ നിയമ വ്യവസ്ഥയുണ്ട്. കെഎസ്ആർടിസി നൽകിയ ഡ്രൈവർമാരുടെ പട്ടിക വച്ചാണു നടപടി.
https://www.facebook.com/Malayalivartha























