ഇനിയൊരാളും ചെയ്യരുത്... ഇറ്റലിയില്‍ നിന്നും വന്ന കുടുംബം പത്തനംതിട്ടക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നാലെ മറ്റൊരാളുടെ ചാടിപ്പോകലും; പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയ ആള്‍ക്കെതിരെ കേസെടുക്കും; ശക്തമായ നടപടിയുമായി കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ ജനങ്ങളെ ഭീതിയിലാക്കിയ ഒരു കുടുംബത്തിന് പിന്നാലെ മറ്റൊരു യുവാവും. ഇതോടെയാണ് ജില്ലാ ഭരണകൂടം ശക്തമായ നടപടിയിലേക്ക് നീങ്ങിയത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ നിന്ന് ചാടി പോയ ആള്‍ക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്ന് പോയ ആള്‍ ഇടപ്പെട്ടവരെയും നിരീക്ഷിക്കും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ഉള്‍പ്പെടെ ബോധവത്കരണം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെയാണ് മുങ്ങിയത്.
അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍ നടപടി ഇന്ന് പൂര്‍ത്തിയാക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സൗകര്യങ്ങള്‍ ഒരുക്കും.
സംസ്ഥാനത്ത് പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം നടത്തും. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരാതിരിക്കാനാണ് മുന്‍കരുതല്‍ നടപടി. കൊവിഡ് 19 രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്.
അതേ സമയം അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കും. പ്രാഥമിക സമ്പര്‍ക്ക പട്ടിക 75 ശതമാനം പൂ!ര്‍ത്തിയായി. 2 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും 4 സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. 2 സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.19 പേരുടെ സാംപിള്‍ പരിശോധനാ ഫലം വരാനുണ്ട്.
കേരളത്തില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലുമാണ് ജാഗ്രത നടപടിയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. പത്തനംതിട്ടയില്‍ നാളെയും അവധി നല്‍കിയിട്ടുണ്ട്.
ഇരുജില്ലകളിലെയും പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
https://www.facebook.com/Malayalivartha























