വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധമുയരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കാണ് ഇൻഡ്യ സഖ്യത്തിന്റെ എം.പിമാരുടെ മാർച്ച്.
രാവിലെ 10.30 ന് ഇൻഡ്യ എം.പിമാർ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ‘സേവ് ഡെമോക്രസി’ പ്രതിഷേധ മാർച്ച് തുടങ്ങി. 150 ലധികം എം.പിമാരാണ് മാർച്ചിൽ അണിനിരക്കുന്നത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച്. മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് പ്രതിഷേധമുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പ്രതിഷേധം നടക്കുന്നത്.
മാർച്ച് സമാധാനപരമായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . മാർച്ച് തടയരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാർച്ചുമായി ബന്ധപ്പെട്ട ഡൽഹിയിൽ കേന്ദ്രം സുരക്ഷ ശക്തമാക്കിയിട്ടുണ്ടായിരുന്നു . പാർലമെന്റ് സ്ട്രീറ്റ്, തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനം, ജന്തർ മന്തർ, ആകാശവാണി തുടങ്ങിയ മേഖലകളിൽ പൊലീസ്, റാപിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























