ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്

ലണ്ടനിൽ നിന്ന് യുഎസിലെ ഷിക്കാഗോയ്ക്ക് പോയ ബ്രിട്ടിഷ് എയർവേയ്‌സ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഹീത്രൂ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. അയർലൻഡിനു മുകളിൽ വച്ച് വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം കിട്ടി.
പിന്നാലെ നാല് മണിക്കൂറുകൾക്കു ശേഷമാണ് ബ്രിട്ടീഷ് എയർവേയ്സിന്റെ അറിയിപ്പ് ഉണ്ടായത്. വിമാനം ലണ്ടനിൽനിന്നു പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴുകയായിരുന്നു .
28,000 അടിയോളം വിമാനം താഴ്ത്തിയ. പിന്നാലെയാണ് പൈലറ്റ് അടിയന്തര സന്ദേശം നൽകിയത്. വിമാനത്തിൽനിന്ന് അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്ന '7700' എന്ന കോഡാണ് പൈലറ്റ് നൽകിയത്. പിന്നാലെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























