സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് പ്ലാത്താനത്ത് ഗോകുൽ പി ശേഖർ(28) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ ഇരുപതേക്കർ- വള്ളക്കടവ് റോഡിലാണ് അപകടം സംഭവിച്ചത്.
ഗോകുൽ ബൈക്കിലും ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രണ്ട് കാറുകളിലുമായി കട്ടപ്പനയിലെത്തി തിരികെ വള്ളക്കടവിലേക്ക് മടങ്ങുകയായിരുന്നു.
കാറുകളിലായിരുന്ന സുഹൃത്തുക്കൾ അവരുടെ വീടുകളിലെത്തി ഏറെനേരം കഴിഞ്ഞിട്ടും ഗോകുലിനെ കാണാത്തതിനെ തുടർന്ന് ഇവർ ഇതേ റൂട്ടിൽ തിരികെ വന്നപ്പോൾ ബൈക്ക് മതിലിൽ ഇടിച്ച് ഗോകുൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.മാൾട്ടയിൽ ജോലി ചെയ്യുകയായിരുന്ന ഗോകുൽ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ബിസിനസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ. അച്ഛൻ: ശേഖരൻ നായർ. അമ്മ: ഗീത. രണ്ട് സഹോദരങ്ങളുണ്ട്.
https://www.facebook.com/Malayalivartha
























