സംസ്ഥാനത്ത് ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി; കോറോണയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തില്‍ ഉള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി നല്‍കും; മാര്‍ച്ചിലെ സര്‍ക്കാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനം

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകള്‍ക്കും മതവിഭാഗങ്ങള്‍ക്കും ഇത്തരം നിര്‍ദ്ദേശം നല്‍കും. ആംഗനവാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മാസം മുഴുവന്‍ ഇത്തരമൊരു നിയന്ത്രണം തുടരാമെന്നാണ് പ്രത്യേക മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കാനാണ് തീരുമാനം. അതേസമയം , എട്ട്, ഒമ്ബത്, പത്ത്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു . ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോളേജുകളില്‍ ക്ലാസുകള്‍ ഒഴിവാക്കും. മാര്‍ച്ചിലെ സര്‍ക്കാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് ആറു പേര്‍ക്ക് കോവിഡ്19 ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
അതേസമയം സംസ്ഥാനത്ത് രണ്ടു പേര്‍ കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായി നേരിട്ട് ഇടപഴകിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ 12 ആയി.
പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തി, നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബവുമായി അടുത്ത് ഇടപഴകിയ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ പോസിറ്റിവ് ഫലം കണ്ടതെന്ന് കലക്ടര്‍ പിബി നൂഹ് പറഞ്ഞു. ഇവര്‍ നേരത്തെ തന്നെ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 കോള്‍ സെന്ററിലെ എന്നീ നമ്ബരുകളില്‍ വിളിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha























