വിധി പ്രസ്താവിക്കാന്‍ നോക്കുമ്പോള്‍ കോടതിയില്‍ പ്രതിയെ കാണാനില്ല, പിന്നീട് അഭിഭാഷകന്‍ തിരിച്ചെത്തിച്ചു!

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 2 ലീറ്റര്‍ വിദേശമദ്യവുമായി അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് ശിക്ഷ വിധിക്കും മുന്‍പേ കോടതിയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ഒടുവില്‍ വൈകിട്ട് അഭിഭാഷകനൊപ്പം കോടതിയില്‍ ഹാജരായ പ്രതിയെ മദ്യക്കടത്ത് കേസില്‍ 1 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജയിലിലേക്ക് അയച്ചു.
2013 ഫെബ്രുവരി 13-ന് രാത്രി കൊളവല്ലൂരില്‍ വാഹന പരിശോധന നടത്തിയ എക്‌സൈസ് പാര്‍ട്ടിയാണ് പൊയിലൂര്‍ വട്ടപ്പൊയിലുമ്മല്‍ വീട്ടില്‍ വാച്ചാലി പ്രഭാകരനെ (47) പിടികൂടിയത്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൂട്ടില്‍ നിന്ന് ഇറങ്ങി നിന്ന പ്രതി ഇതിനിടയില്‍ ചാടി രക്ഷപ്പെട്ടു. ശിക്ഷ പറയാനിരിക്കെ പ്രതിയെ കാണാതെ പൊലീസും എക്‌സൈസും കോടതി ജീവനക്കാരും തിരച്ചില്‍ ആരംഭിച്ചു. വൈകിട്ടോടെ അഭിഭാഷകന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് ശിക്ഷ വിധിച്ച് ജയിലിലേക്ക് അയച്ചത്.
https://www.facebook.com/Malayalivartha























