കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ സര്‍ക്കാര്‍ ജാഗ്രത നിർദ്ദേശം നൽകി . പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ കൂടുതൽ കരുതൽ ആവശ്യമുണ്ട്. അതിനാൽ ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനം

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ സര്‍ക്കാര്‍ ജാഗ്രത നിർദ്ദേശം നൽകി . പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ കൂടുതൽ കരുതൽ ആവശ്യമുണ്ട്. അതിനാൽ ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനമായി
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും.
മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും .. ആരാധനാലയങ്ങളിൽ ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിര്‍ദ്ദേശം. ശബരിമലയിൽ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്താമെങ്കിലും ദര്‍ശനം ഒഴിവാക്കാൻ നിര്‍ദ്ദേശമുണ്ട് ... ആളുകൂടുന്ന വിവാഹങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിൽ രോഗബാധ ഒഴിവാക്കാൻ നടപടി എടുക്കും. സര്‍ക്കാര്‍ പൊതുപരിപാടികൾ മുഴുവൻ മാറ്റിവക്കും. രോഗബാധ ഉണ്ടായാൽ രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം മതി കാര്യങ്ങൾ കൈവിട്ട് പോകാനെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വിമാനത്താവളങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും. നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കും. സിനിമാ ശാലകളിൽ പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു
https://www.facebook.com/Malayalivartha























