ദേവനന്ദയുടെത് സ്വാഭാവിക മരണമല്ല, കൊലപാതകം; കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ല: 2020 ഏപ്രില്‍ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടുപോകും- പ്രവചനവുമായി സ്വയം പ്രഖ്യാപിത കലിയുഗ ജോത്സ്യന്‍ ഡോ. സന്തോഷ് നായര്‍

കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ലെന്ന് കലിയുഗ ജോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍. വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നത്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാല്‍ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നുവെന്ന് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന കൊറോണ സംസ്ഥാനത്തും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഡോ. സന്തോഷ് നായരുടെ പ്രവചനം.
കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കും, ഈ ലോകം എന്ന ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് സന്തോഷ് നായരുടെ വീഡിയോ. കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യന്‍ പറയുന്നത്. ഗൾഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുതലായതിനാല്‍ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ മാത്രം കൊറോണാ വൈറസിനെ ഭയന്നാല്‍ മതിയെന്ന വാദവും ജോത്സ്യന്‍ ഉയര്‍ത്തുന്നുണ്ട്. ടി പി സെന്‍കുമാര്‍ പറയുന്നതുപോലെ ആരോഗ്യവിദഗ്ധര്‍ക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യന്‍ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സര്‍ക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്. ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നുമൊക്കെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞാല്‍ മതിയെന്നും ജോത്സ്യന്‍ പറയുന്നു.
2020 ഏപ്രില്‍ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . കൊറോണ ബാധിച്ച് ലോകത്ത് 6000 പേര്‍ക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്. നിപ്പാ വൈറസിന്റെ വരവും പോക്കും താന്‍ കൃത്യമായി പ്രവചിച്ചതാണെന്നും അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. കൊറോണയെക്കുറിച്ച് മാത്രമല്ല ദേവനന്ദയുടെ മരണത്തെ സംബന്ധിച്ചും ഡല്‍ഹിയിലെ വര്‍ഗ്ഗീയ കലാപത്തെക്കുറിച്ചും കലിയഗ ജ്യോത്സ്യന്‍ സന്തോഷ് നായര്‍ക്ക് പ്രവചനങ്ങളുണ്ട്. ദേവനന്ദയുടെ മരണം സ്വാഭാവിക മരണമല്ലെന്നും അതൊരു കൊലപാതകമാണെന്നുമാണ് കലിയുഗ ജ്യോത്സ്യന്റെ പ്രവചനം.
കൊലയാളി സമര്‍ത്ഥമപായി ഒളിച്ചിരിക്കുകയാണെന്നും അയാളെ പുറത്തു കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും ജ്യോത്സ്യന്‍ പറയുന്നു. തന്റെ 51 പ്രവചങ്ങളില്‍ 10 എണ്ണം ശരിയായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. അതിലൊന്നായിരുന്നു ഡല്‍ഹിയിലെ തീപിടുത്തം. യഥാര്‍ത്ഥത്തില്‍ താന്‍ ഡല്‍ഹിയില്‍ തീപിടിക്കുമെന്നല്ല പറയാനുദ്ദേശിച്ചതെന്നും അവിടെ വര്‍ഗ്ഗീയ കലാപം നടക്കുമെന്നാണ് പറയാനിരുന്നതെന്നും സന്തോഷ് നായര്‍ പറയുന്നു.
https://www.facebook.com/Malayalivartha























