Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

3.46 കോടി രൂപയുടെ മണൽകടത്ത്: സിഡ്കോ എംഡി സജി ബഷീറടക്കം 6 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്

10 MARCH 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് കായികവകുപ്പ് മന്ത്രി ഒ ജെ ജനീഷ്

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....

ടെലികോം സിറ്റി ഭൂമി വികസനത്തിൻ്റെ മറവിൽ 3.46 കോടി രൂപയുടെ മണൽകടത്ത്: സിഡ്കോ എംഡി സജി ബഷീറടക്കം ആറു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ്

തലസ്ഥാനത്ത് കഴക്കൂട്ടം മേനംകുളം ടെലികോം സിറ്റി പ്രോജക്റ്റ് ഭൂമി വികസനത്തിൻ്റെ മറവിൽ 27 ഏക്കർ മണൽ പാടത്തു നിന്നും 3. 46 കോടി രൂപയുടെ മണൽ കടത്തിയ കേസിൽ സിഡ്കോ എം. ഡി. സജി ബഷീറടക്കം ആറ് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. ആറു പ്രതികളും ഏപ്രിൽ 30ന് നേരിട്ട് ഹാജരാകാനാണ് വിജിലൻസ് സ്പെഷ്യൽ ജഡ്ജി എം.ബി. സ്നേഹത ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തിൽ രണ്ട് വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ സെഷൻസ് കേസായതിനാൽ വിജിലൻസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് സെഷൻസ് കേസിൽ വിചാരണയ്ക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തുന്നത്.

കേരള സർക്കാർ സ്ഥാപനമായ സിഡ്കോ മുൻ മാനേജിംഗ് ഡയറക്ടർ സജി ബഷീർ, സിഡ്കോയിലെ അസിസ്റ്റൻ്റ് ജനറൽ മാനേജരും ഇൻഫർമേഷൻ ടെക്നോളജി ആൻറ് ടെലികമ്മ്യൂണിക്കേഷൻ ഡിവിഷൻ (ഐ റ്റി ആൻറ് റ്റി സി) ഹെഡ്ഡുമായ എസ്.അജിത്കുമാർ, ഭൂമി വികസനം നടപ്പിലാക്കാൻ കരാർ ലഭിച്ച കമ്പനിയായ ന്യൂ ഡൽഹി ആസ്ഥാനമായ മെസ്സേഴ്സ്. സോം പ്രോജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ സഞ്ജയ് ഗോയൽ , സോം പ്രോജക്റ്റ് ലിമിറ്റഡ് കമ്പനിയുടെ സ്പെഷ്യൽ പവ്വർ ഓഫ് അറ്റോർണി (മുക്ത്യാർകാരൻ) നവനേന്ദ്ര ഗാർഗ് , ഉപ കരാറുകാരായ മെസ്സേഴ്സ് കെ.ജി.എൻ. സിവിൽ കൺസ്ട്രക്ഷൻ സ്ഥാപന ഉടമ മുഹമ്മദ് സാദിഖ് ഹുസൈൻ , മെസ്സേഴ്സ് വീയെം ഗ്രൂപ്പ് എഞ്ചിനിയേഴ്സ് സ്ഥാപന ഉടമ നൂഹുഘാൻ എന്നിവരാണ് അനധികൃത മണൽ കടത്ത് വിജിലൻസ് കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ.

ഭൂമി വികസനത്തിനായി 27 ഏക്കർ ഭൂമി സിഡ്‌കോ എം. ഡി. സജി ബഷീറിനെ ഏൽപ്പിച്ചിരുന്നു. സിഡ്കോ മേനംകുളം സൈറ്റിലെ മണൽ ഖനന കരാർ സോം പ്രോജക്റ്റിന് നൽകി. 30% ചെമ്മണ്ണ് (38,793 എം ക്യൂബ്) റീഫില്ലിംഗ് ഉൾപ്പടെ 1,29,309 എം ക്യൂബ് മണൽ ഖനനം ചെയ്യാനും മാറ്റാനുമായി 11,31,31,786/- രൂപക്കാണ് കമ്പനിയുമായി കരാർ ഉറപ്പിച്ചത്. എന്നാൽ പൊതു സേവകരായ ഒന്നും രണ്ടും പ്രതികൾ മറ്റു നാലു പ്രതികളുമായി ഗൂഢാലോചന നടത്തി കരാറിലെ പ്രധാന വ്യവസ്ഥക്ക് വിപരീതമായും നിയമവിരുദ്ധമായും 95,795 എം ക്യൂബ് മണൽ കടത്തിയതായും 30% ചെമ്മണ്ണ് റീഫിൽ ചെയ്യുന്നതിന് പകരം 1 1.82% ആയ 11,322 എം ക്യൂബ് ചെമ്മണ്ണ് മാത്രമേ റീഫിൽ ചെയ്തിട്ടുള്ളുവെന്നും വിജിലൻസ് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ നേരുകേടായും വഞ്ചനാപരമായും 20, 364.7 എം ക്യൂബ് മണൽ കരാറിന് വിരുദ്ധമായി ഖനനം ചെയ്ത് കടത്തി. തന്മൂലം സിഡ്കോയ്ക്ക് പ്രതികൾ അന്യായ നഷ്ടം വരുത്തി.

കൂടാതെ പൊതുസേവകരായ ഒന്നും രണ്ടും പ്രതികൾ ഉപ കരാറുകാരായ അഞ്ചും ആറും പ്രതികളുമായി ഗൂഡാലോചന നടത്തി രഹസ്യധാരണയിലൂടെ സർക്കർ പുറമ്പോക്ക് ഭൂമിയ പാർവ്വതി പുത്തനാർ കനാലിന് സമീപത്ത് നിന്നുള്ള പ്രദേശത്ത് നിന്ന് 19,181 എം ക്യൂബ്മണൽ നിയമവിരുദ്ധമായി ഖനനം ചെയ്ത് കടത്തി. ഇത് കരാറിൽ ഉൾപ്പെടാത്ത ഭൂമിയാണെന്നും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെ ക്വാറിയിംഗ് പെർമിറ്റ് ഇല്ലാതെയാണ് മണൽ ഖനനം ചെയ്തതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

പൊതുസേവകരായ ഒന്നും രണ്ടും പ്രതികൾ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഡാലോചന നടത്തി മൂന്നു മുതൽ ആറ് വരെ പ്രതികൾക്ക് അഴിമതി മാർഗ്ഗത്തിലൂടെ സഹായം ചെയ്ത് 27 ഏക്കർ ഭൂമിയിൽ നിന്നും അനധികൃതമായി 39,545.7 എം ക്യൂബ് മണൽ (20,3647 +19,181 എം ക്യൂബ്) കടത്തിക്കൊണ്ടു പോയതിലൂടെ എം ക്യൂബിന് 875 രൂപ നിരക്കിൽ 3, 46, 02, 488 / - രൂപയുടെ അവിഹിത സാമ്പത്തിക നേട്ടം മൂന്നു മുതൽ ആറു വരെ പ്രതികൾ ഉണ്ടാക്കിയതായും തുല്യ തുകയ്ക്കുള്ള സാമ്പത്തിക നഷ്ടം സിഡ്കോയ്ക്ക് പ്രതികൾ വരുത്തിയെന്നുമാണ് വിജിലൻസ് കുറ്റപത്രം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (9 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (15 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (18 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (29 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (32 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (32 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (37 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (40 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (48 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (3 hours ago)

Malayali Vartha Recommends