കൊറോണ വൈറസ് ബാധ... നെടുമ്പാശ്ശേരിയില്‍ നിന്നുളള നിരവധി വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി

കൊറോണയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള നിരവധി വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. 'സൗദി എയര്‍ലൈന്‍സിന്റെ' മുഴുവന്‍ വിമാനങ്ങളും നിര്‍ത്തി. കുവൈത്ത് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ജസീറ വിമാന കമ്ബനികളും ഏതാനും സര്‍വീസുകള്‍ നിര്‍ത്തി. എയര്‍ ഏഷ്യ ക്വാലാംലംപൂരിലേക്ക് രണ്ട് സര്‍വീസുകളുണ്ടായിരുന്നത് ഒന്നാക്കി.
സില്‍ക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും യാത്രക്കാര്‍ കുറയുമ്‌ബോള്‍ ഇടയ്ക്കിടെ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്. സര്‍വീസുകള്‍ കുറഞ്ഞതോടെ സിയാലിനും പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വരുമാനക്കുറവ് ഉണ്ടായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























