ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ; സ്വന്തമായി ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് മധുര ജയില്‍ അന്തേവാസികള്‍

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ഘട്ടത്തിൽ ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് മധുര ജയില്‍ അന്തേവാസികള്‍. പച്ചക്കറികൾ ഉപയോഗിച്ചായിരുന്നു ഇവർ പൊടികൾ തയ്യാറാക്കിയത്. ചീര, കാരറ്റ്, മഞ്ഞൾ എന്നിവ ഉൾപ്പെടെയുള്ള പച്ചക്കറികള്‍ ആണ് കളര്‍ പൊടികള്‍ നിർമിക്കാൻ ഉപയോഗിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
12 പേര്‍ ചേര്‍ന്ന് 1000 പാക്കറ്റ് പൊടികള്‍ നിര്‍മ്മിച്ചതായും സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇവയെന്നും ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പിങ്ക്, പച്ച, ഇളം പച്ച, മഞ്ഞ തുടങ്ങിയ നിറത്തില്‍ പൊടികള്‍ കിട്ടുന്നുണ്ട് . ജയിലില്‍ നിന്നും തന്നെ വിളവെടുത്ത പച്ചകറികള്‍ ഉപയോഗിച്ചായിരുന്നു കളര്‍ പൊടികള്‍ നിര്‍മ്മച്ചത്. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നിരോധിച്ചതിനാൽ നിറങ്ങളില്ലാതെ ഹോളി ആഘോഷിക്കുന്നതിന് പകരമായിട്ടാണ് ഇത്തരത്തില്‍ പൊടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കുകയും ചെയ്തു . 100 ഗ്രാം പാക്കറ്റിന് 20 രൂപയാണ് ഇപ്പോൾ ഉള്ള വില. വിൽപ്പനയില്‍ നിന്നുള്ള വരുമാനം നിർമ്മാതാക്കൾക്ക് നേരിട്ട് നൽകുമെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























