ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണം തെറ്റാണെന്ന് ക്ലിനിക്ക് ഉടമ

രോഗലക്ഷണങ്ങള്‍ മറച്ചുവെച്ചതായി സംശയിക്കുന്ന ഒരാള്‍ തന്റെ ക്ലിനിക്കില്‍ എത്തിയ അനുഭവം തുറന്ന് പറഞ്ഞ ഡോക്ടർ ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണം തെറ്റാണെന്ന് ക്ലിനിക്ക് ഉടമ റോഷന്‍. സംഭവം മൂടി വെക്കണമെങ്കില്‍ നേരത്തെ നടപടിയെടുക്കാമായിരുന്നു എന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു . ഡോക്ടര്‍ ക്ലിനിക്കിലേക്ക് വന്നാല്‍ തിരിച്ചെടുക്കുന്നതില്‍ തടസ്സമില്ല എന്നും ഉടമ ഉടമ അറിയിച്ചു .
തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഷിനു തന്നെ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു . സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനില്‍ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നുമായിരുന്നു ഷിനുവിന്റെ വെളിപ്പെടുത്തല്‍ .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ എഴുതിയതിനും, ടി. വി യില്‍ പറഞ്ഞതിനും എന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാന്‍ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാർത്ഥമായ ചോദ്യങ്ങള്‍. നിങ്ങള്‍ളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല.
ക്ഷമിക്കണം. തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും. ഇനിയും. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.- ഡോക്ടർ ഷിനു ശ്യാമളാൻ കുറിച്ചു.
https://www.facebook.com/Malayalivartha























