ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല.;ഗ്വാളിയോർ രാജകുടുംബാംഗം;അഡ്വ ജയശങ്കര്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദി സിന്ധ്യ പാര്‍ട്ടി വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരെ കണ്ട ശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കുകയും ചെയ്തു. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധിയും കമല്‍നാഥും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയിരുന്നുവെങ്കില്‍ ഇതെല്ലാം തള്ളിയാണ് 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. സിന്ധ്യയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന് ഒപ്പമുള്ള 19 മധ്യപ്രദേശിലെ 19 എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
സിന്ധ്യയുടെ രാജിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഫേസ്ബുക്‌പോസ്റ് ഇങ്ങനെ;
ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല. ഗ്വാളിയോർ രാജകുടുംബാംഗം, മഹാറാണ ജിവാജി റാവുവിന്റെ പൗത്രൻ, മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ, കശ്മീർ മഹാരാജാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ കരൺ സിങ്ങിന്റെ മരുമകൻ; എല്ലാത്തിനും ഉപരി രാഹുൽഗാന്ധിയുടെ വിശ്വസ്തൻ. തറവാട്ടു മണ്ഡലമായ ഗുണെയിൽ തോറ്റതു മുതൽ രാജകുമാരൻ അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് കൂടി കിട്ടാതെ വന്നപ്പോൾ അസാരം മുഷിഞ്ഞു. അഹിംസാ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, താമരപ്പൂങ്കാവനത്തിൽ താമസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുതേ, സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ് ഈ കടുത്ത തീരുമാനം.
https://www.facebook.com/Malayalivartha























