പക്ഷിപ്പനി: കോഴിയുടെ വില ഇടിഞ്ഞു, ചിക്കന്‍ വിഭവങ്ങളുടെ വിലയില്‍ മാറ്റമില്ല

തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞു. പക്ഷിപ്പനി ഭീതി വ്യാപകമായതോടെയാണ് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 55 രൂപ വരെയായി വില ഇടിഞ്ഞത്. വരും ദിവസങ്ങളില്‍ വിണ്ടും വില കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. അതേസമയം തമിഴ്‌നാട്ടിലുള്ള ഫാമുകളിലൊന്നും ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൈരളി, സ്വാസോ, വിവി 3, ഗിരിരാജന്‍ എന്നീ ഇനത്തിലുള്ള കോഴികള്‍ക്കാണ് വിലക്കുറവ്. നാടന്‍ കോഴിക്ക് കിലോഗ്രാമിന് 200 രൂപയാണ് വിപണി വില. വിലക്കുറവ് ചിക്കന്‍ കടകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ചിക്കന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നു ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. എന്നാല്‍ ചിക്കന്‍ വിലയില്‍ കുത്തനെ ഇടിവുണ്ടായെങ്കിലും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. വെജിറ്റേറിയന്‍, ബീഫ്, മട്ടന്‍ വിഭവങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രിയം കൂടുതല്‍. ദേശാടനപ്പക്ഷികള്‍ സ്ഥിരമായി എത്താറുള്ള പോളച്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ശക്തമാക്കി. ഫാമുകളിലെ മൃഗങ്ങളെയും പക്ഷികളെയും ഇത്തരം സ്ഥലങ്ങളില്‍ എത്തിക്കുന്നതു നിയന്ത്രിക്കും.
പക്ഷിപ്പനി: ചെയ്യരുതാത്തത്
ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനക്കിളികളെയോ പക്ഷികളുടെ കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
പകുതി വേവിച്ച മുട്ട കഴിക്കരുത് (ബുള്‍സ്‌ഐ പോലുള്ളവ).
പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്).
രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ വാങ്ങരുത്.
അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
അഭ്യൂഹങ്ങള്‍ പരത്തരുത്.
https://www.facebook.com/Malayalivartha























