സഹോദരന്‍ എന്ന പേരില്‍ യുവതികളുടെ വിവാഹ പരസ്യം നല്‍കി ഫോട്ടോകള്‍ കാണിച്ച് പണം തട്ടിയെടുത്ത വിരുതൻ പിടിയിൽ; വാട്‌സ് ആപ്പിലൂടെ യുവാക്കളുമായി ചാറ്റിംഗ് നടത്തി പ്ലാസ്റ്ററിട്ട കാലുകളുടെ ഫോട്ടോകാണിച്ച് ചികിത്സയ്‌ക്കെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കുടുങ്ങി നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ വരെ...

സഹോദരന്‍ എന്ന പേരില്‍ യുവതികളുടെ വിവാഹ പരസ്യം നല്‍കി തിരിച്ച് ബന്ധപ്പെടുന്നവരെ സൗന്ദര്യവതികളായ യുവതികളുടെ ഫോട്ടോകള്‍ കാണിച്ച് പണം തട്ടിയെടുത്ത വിരുതനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരംചെമ്പഴന്തി പങ്കജം നിവാസില്‍ വിഷ്ണുവാണ് (25) പിടിയിലായത്. സുന്ദരികളായ പെൺകുട്ടികളുടെ ഫോട്ടോകള്‍ കാണിച്ച് ആലോചനയുമായി മുന്നോട്ടു പോയ ശേഷം സഹോദരി എന്ന നിലയില്‍ വാട്‌സ് ആപ്പിലൂടെ യുവാക്കളുമായി ചാറ്റിംഗ് നടത്തി വശീകരിക്കും.
ഇതിനിടെ യുവതിക്ക് അപകടം ഉണ്ടായതായി അറിയിച്ച് പ്ലാസ്റ്ററിട്ട കാലുകളുടെ മാത്രം ഫോട്ടോ അയച്ചുകൊടുക്കും. ആശുപത്രി ചെലവിന് പണത്തിന് വിഷമമാണന്ന് അറിയിക്കുമ്പോൾ വിവാഹത്തിന് താത്പര്യമുള്ള യുവാക്കൾ ചികിത്സയ്ക്കായി പണം അയച്ചുകൊടുക്കും. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിവരുന്നത്. പിന്നീട് ഫോണ്‍ ബന്ധം അവസാനിപ്പിക്കും. ഇത്തരത്തില്‍ പല പ്രാവശ്യമായി ഒരു ലക്ഷത്തില്‍പരം രൂപ നഷ്ടപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് ചേലക്കര സി.ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് യുവാവിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha























