സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം

സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. നിയമസഭ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. എന്നാല്‍, സഭ വെട്ടിച്ചുരുക്കുന്നത് പ്രതിപക്ഷം എതിര്‍ക്കുകയാണ്.അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കാര്യോപദേശക സമിതിയുടെ തീരുമാനം മുഖ്യമന്ത്രി നിയമസഭയില്‍ അറിയിക്കുമ്‌ബോള്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ എട്ട് വരെയായിരുന്നു ബജറ്റ് സമ്മേളനം നിശ്ചയിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























