സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്

കേരളത്തിൽ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് . ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്ന് 1,10,000ന് മുകളില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് കാണാനായത്.
ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 1,09,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അമേരിക്ക- ഇറാന്‍ സംഘര്‍ഷവും സൗദി അറേബ്യ- യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള യുദ്ധവുമാണ് എണ്ണ വിപണിയെ സ്വാധീനിക്കുന്നത്.
നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിന് മുകളിലാണ്. ബോണ്ട് യീല്‍ഡ് ഉയര്‍ന്ന് നില്‍ക്കുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
"
https://www.facebook.com/Malayalivartha

























