തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായി റിപ്പോർട്ട്; രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍: ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ച തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ സഞ്ചാരപാത ഇന്ന് പുറത്ത് വിടും

ആയിരത്തിലധികം ആളുകളുമായി തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ സമ്പർക്കം പുലർത്തിയിരുന്നതായി റിപ്പോർട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് 11 മണിക്ക് പുറത്തുവിടും. രോഗം സ്ഥിരീകരിച്ച ആൾ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍നിന്ന് എത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിര്‍ബന്ധപൂര്‍വം ആശുപത്രിയിലാക്കുകയായിരുന്നു. കണ്ണൂരിലും തൃശൂരിലും കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് തയാറാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കണ്ണൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ്. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രൈമറി കോണ്ടക്റ്റുകള്‍ പൂര്‍ണമായും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങളോടെ ഇദ്ദേഹം ദുബൈയില്‍ ചികിത്സനേടിയ ക്ലിനിക്ക് സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. അതിനിടെ, തിരുവല്ലയില്‍ മരിച്ച ചെങ്ങന്നൂര്‍ സ്വദേശിക്ക് കോവിഡ് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സ്രവസാംപിളുകള്‍ വീണ്ടും പരിശോധന നടത്തും. ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകിരച്ച സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. മാര്‍ച്ച് അഞ്ചിന് രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ദുബായില്‍നിന്നെത്തിയ എസ്ജി 54 സ്പയിസ് ജറ്റ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ആരോഗ്യവകുപ്പുമായി അടിയന്തരമായി ബന്ധപ്പെടണം. കണ്ണൂര്‍ സ്വദേശിയെ സ്വീകിരിക്കാനെത്തിയ കുടുംബാംഗങ്ങളും കണ്ണൂരിലെ ടാക്സി ഡ്രൈവറും നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha


























