കൊറോണ പേടി; റവന്യൂവകുപ്പിലേക്ക്അപേക്ഷകളയ്ക്കാന്‍ വാട്‌സാപ്പ് മതി; രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദല്‍ സൗകര്യം; വേണ്ടിവന്നാൽ വീഡിയോ കോളുമുപയോഗിക്കാം

കലക്ടര്‍ക്കോ റവന്യു വകുപ്പിനോ പരാതിയോ അപേക്ഷയോ സമര്‍പ്പിക്കാനിരിക്കുകയാണോ? എങ്കില്‍ ഇനി നിങ്ങല്‍ ഓഫിസ് കയറിയിറങ്ങേണ്ട. വാട്‌സാപ് വഴിയും ഇ-മെയില്‍ വഴിയും പരാതികള്‍ നല്‍കാം. കോവിഡ് ഭീതി മറികടക്കുന്നതു വരെയാണു തൃശ്ശൂര്‍ ജില്ലാ ഭരണകൂടം ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പരസമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദല്‍ സൗകര്യമൊരുക്കിയത്.
കളക്ടര്‍, ഇരിങ്ങാലക്കുട-തൃശ്ശൂര്‍ ആര്‍.ഡി.ഒ.മാര്‍, എന്നിവര്‍ക്ക് വാട്‌സാപ് വഴിയും ഇ-മെയില്‍ വഴിയും അപേക്ഷകള്‍ നല്‍കാന്‍ കഴിയും. തലപ്പിള്ളി, മുകുന്ദപുരം താലൂക്ക്, ചാവക്കാട്്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവടങ്ങളിലെ തഹസീല്‍ദാര്‍മാര്‍ക്കും ഇപ്രകാരം അപേക്ഷകള്‍ നല്‍കാം. വിവിധ ആവശ്യങ്ങള്‍ക്ക് കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടിവരുന്നവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.
ആളുകള്‍തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനും രോഗവ്യാപനസാധ്യത തടയുന്നതിനുമാണ് വാട്‌സ് ആപ്പ് സൗകര്യമൊരുക്കുന്നതെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. വീഡിയോകോള്‍ വഴിയും വിവരങ്ങള്‍ അറിയിക്കാം. ഇവ നേരിട്ടുള്ള അപേക്ഷയായി കണക്കാക്കി അതില്‍ തുടര്‍നടപടി സ്വീകരിക്കും. അതേസമയം, കോടതി നിര്‍ദേശപ്രകാരമുള്ള ഹിയറിങ് കേസുകളില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.
നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും എപ്പോഴും സന്നദ്ധരാണെങ്കിലും പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് സാമൂഹികമാധ്യമവേദി ഉപയോഗപ്പെടുത്തുന്നത്. രോഗഭീതി ഒഴിയുന്നതുവരെ ആള്‍ക്കൂട്ടങ്ങളും പരസ്പരമുള്ള ഇടപെടലുകളും കഴിയുന്നത്ര പരിമിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ കലക്ടറുടെയും റവന്യു വകുപ്പിന്റെയും ഇടപെടലുകളും തുടര്‍നടപടികളും ആവശ്യമുള്ള കാര്യങ്ങളില്‍ പരാതിയോ അപേക്ഷയോ വാട്‌സാപ് നമ്പറിലേക്കോ ഇ മെയിലിലേക്കോ അയയ്ക്കുക. വിഡിയോകളും അയയ്ക്കാം. ഇവ നേരിട്ടുള്ള അപേക്ഷയായി കണക്കാക്കും. കളക്ടര്‍ക്ക് അപേക്ഷകള്‍ അയയ്‌ക്കേണ്ട വാട്‌സ് ആപ്പ് നമ്പര്‍: 94 00 04 46 44. tsrcoll.ker@nic.in എന്നതാണ് കലക്ടരുടെ ഇ- മെയില്‍ വിലാസം, thrissur.rdo@gmail.com എന്നതാണ് തൃശ്ശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിന്റെ ഇ-മെയില്‍ വിലാസം.
https://www.facebook.com/Malayalivartha


























