Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മകള്‍ക്ക് കൊറോണ ബാധയുണ്ട്. അവരെ ഈ നാട്ടില്‍ നിന്ന് തുരത്തണം; ഇറ്റലിയില്‍ നിന്ന് രോഗബാധയില്ലാതെ നാട്ടിലെത്തിയ മകളുമായി സ്വയം ക്വാറന്റയിന്‍ തീർത്തിട്ടും ഈ അമ്മയ്ക്ക് കേൾക്കേണ്ടിവന്നത് നുണപ്രചരണങ്ങള്‍: ആര്‍ക്കും കുഴപ്പം വരരുതെന്നേ ആഗ്രഹമുള്ളൂ... അത് കൊണ്ടാണ് ആരും പറയാതെ ക്വാറന്റയിന് തയാറായത്- കോട്ടയത്തെ അമ്മയുടെയും മകളുടെയും കരുതലിന്റെ കഥ ഇങ്ങനെ...

13 MARCH 2020 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇറ്റലിയില്‍ നിന്ന് രോഗബാധയില്ലാതെയാണ് മകള്‍ വന്നതെന്ന് ഉറപ്പിച്ചിട്ടും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച രീതിയില്‍ 28 ദിവസം പൊതുജനസമ്പർക്കമില്ലാതെ വീട്ടിൽ കഴിയാൻ തീരുമാനിച്ച അമ്മയുടെയും മകളുടെയും കരുതലിന്റെ കഥയാണിത്. പക്ഷെ സത്യം അറിഞ്ഞിട്ടും നാട്ടുകാർ പ്രചരിപ്പിച്ച നുണക്കഥ മകള്‍ക്ക് കൊറോണ ബാധയെന്നായിരുന്നു. അവരെ ഈ നാട്ടില്‍ നിന്ന് തുരത്തണമെന്നായി പിന്നീടുള്ള നാട്ടുകാരുടെ തീരുമാനം. 

ഇറ്റലിയില്‍ പഠിക്കാന്‍ പോയ മകള്‍ നാട്ടില്‍ തിരിച്ചെത്തിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. കൊച്ചിയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായ മകള്‍ക്കു കോഴ്സിന്റെ ഭാഗമായിട്ടാണ് ഇറ്റലിയിലെ സര്‍വകലാശാലയില്‍ പഠിക്കാനവസരം കിട്ടിയത്. വൈറസ് ബാധ വഷളാകുന്നത് കണ്ടപ്പോള്‍ അസുഖം ബാധിക്കാത്തവരോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത് സര്‍വകലാശാലയാണ്. ബാക്കി പഠനം ഓണ്‍ലൈനായി ചെയ്യാനുള്ള അനുവാദവും കൊടുത്തു. അങ്ങനെ മകള്‍ ഞായാറാഴ്ച നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തുന്നത്.

വരുന്നതിന് മുമ്പേ കോട്ടയത്തെ സ്വകാര്യ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ അമ്മ 'ദിശ'യുമായി സംസാരിച്ച്‌ മുന്‍കരുതലുകളെക്കുറിച്ച്‌ മനസിലാക്കി. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് എറണാകുളത്തായതുകൊണ്ട് സ്വന്തം കാര്‍ ഡ്രൈവ് ചെയ്താണ് അമ്മ എയർപോട്ടിലേയ്ക്ക് പോയി. അതിന് മുമ്പുതന്നെ അടുത്ത ഒരു മാസത്തേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ അമ്മ വീട്ടിലേക്ക് വാങ്ങിയിരുന്നു.

വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി. മകൾക്ക് രോഗലക്ഷണങ്ങളില്ല. വീട്ടില്‍ പോകാന്‍ അനുവദിച്ചു.എങ്കിലും മാസ്കുകള്‍ കരുതിയിരുന്നു. ആരേയും തൊടാതെ.. വ്യക്തമായ അകലം പാലിച്ച്‌, കൈകള്‍ കഴുകി, വളരെ ശ്രദ്ധിച്ചാണ് കാറിലേക്ക് പോലും കയറിയത്. വിമാനത്താവളത്തില്‍ അച്ഛൻ എത്തിയത് മറ്റൊരു കാറിലാണ്. മകള്‍ക്ക് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഒരാള്‍ എങ്കിലും പുറത്ത് വേണമെന്നതായിരുന്നു അതിന് കാരണം. കോട്ടയത്തെ വീട്ടിലേക്ക് വരുമ്പോൾ മറ്റൊരിടത്തും ഇറങ്ങരുതെന്ന് നിര്‍ബന്ധമായിരുന്നു. പ്രഭാത ഭക്ഷണം,വെള്ളം എല്ലാം കാറില്‍ കരുതി. എ.സി പോലും ഓണാക്കിയില്ല. കോട്ടയത്ത് എത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കാര്യം അറിയിച്ചു. 14 ദിവസത്തേയ്ക്ക് ക്വാറന്റയിന്‍ വേണമെന്ന് നിര്‍ദേശം.

യാതൊരു ലക്ഷണങ്ങളുമില്ല.എങ്കിലും അനുസരിക്കാന്‍ തയാറായി. ദിവസവും രണ്ട് നേരം ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിക്കും. എന്നാല്‍ നാട്ടുകാരില്‍ നിന്നു വളരെ മോശമായ തരത്തിലുള്ള പ്രചാരണം കാണുമ്പോൾ മാത്രം അധ്യാപികയായ ആ അമ്മ അല്പം പതറിപ്പോകും. ''ഞങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടോയെന്ന് പേടിയുണ്ട്. എന്റെ സുഹൃത്തുക്കള്‍ പല ഗ്രൂപ്പിലും കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. എങ്കിലും നുണപ്രചരണങ്ങള്‍ക്ക് കുറവില്ല. '' ആ അമ്മ പറയുന്നു. '' ആര്‍ക്കും കുഴപ്പം വരരുതെന്നേ ആഗ്രഹമുള്ളൂ. അത് കൊണ്ടാണ് ആരും പറയാതെ ക്വാറന്റയിന് തയാറായത്. എന്നിട്ടും കുറ്റപ്പെടുത്തലുകള്‍ കേൾക്കുമ്പോൾ വിഷമമുണ്ടെന്ന് അമ്മ പറയുന്നു. സംഭവങ്ങൾ കളക്ടറുടെ മുന്നിലെത്തിച്ചപ്പോൾ തങ്ങളെ ഓർത്തിട്ടെന്നോണം വ്യാഴാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ വീട്ടില്‍ കഴിയുന്ന പലരും പൊതുജനങ്ങളുടെ നന്മയ്ക്ക്‌ വേണ്ടിയാണ് കഴിയുന്നതെന്ന് തിരിച്ചറിയണം' എന്ന് കളക്ടർ പറഞ്ഞതും ഓർത്തെടുക്കുകയാണ് ഈ അമ്മ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 minute ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (55 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (57 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends