കാട്ടാക്കട അഭിരാമി ബാര്‍ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം! മദ്യപിച്ച് കൺട്രോൾ പോയ യുവാവ് ബാറില്‍ നിന്നും പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി!! ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളും കത്തിയും മാരകായുധങ്ങളുമായി എത്തി ഗുണ്ടാ ആക്രമണം

കാട്ടാക്കടയില്‍ സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം നടത്തിയതായി പരാതി . ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം . കാട്ടാക്കട അഭിരാമി ബാര്‍ ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു . ഹോട്ടലിന്റെ താഴത്തെ നിലയിലെ ബാറില്‍ ഇന്നലെ രാവിലെ മദ്യപിക്കാനെത്തിയ ഒരു യുവാവ് അമിതമായി മദ്യപിച്ചു.
വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയാറായില്ല . ഇതില്‍ പ്രകോപിതനായ യുവാവ് ബാറില്‍ നിന്നും പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷയില്‍ എത്തിയ നാല് യുവാക്കള്‍ ഹോട്ടലിലെത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളും കത്തിയും മാരകായുധങ്ങളുമായി ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്ബ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു .
ഹോട്ടലിന് മുന്നിലെ ബോര്‍ഡുകള്‍,ലൈറ്റുകള്‍, മണ്‍കലങ്ങള്‍, വിളക്കുകളും, ഫിഷ് ടാങ്കുകളും എന്നിവയും സംഘം അടിച്ചു തകര്‍ത്തു. സംഭവം കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെയും സംഘം മര്‍ദ്ദിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണു അക്രമികള്‍ സ്ഥലത്തു നിന്നും മടങ്ങിയത് . ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് സിവൈഎസ്പി സ്റ്റുവര്‍ട് കീലര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























