കാമുകനൊപ്പം ബൈക്കിൽ കറങ്ങിയ യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു; തടയാനെത്തിയ അമ്മായിയമ്മയ്ക്കും വെട്ടേറ്റു; ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊട്ടാരക്കര ചെങ്ങമനാട് മയിലാടുംപാറ തോണിവിള വീട്ടിൽ റെജിയാണ് ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. കുന്നിക്കോട് സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി സംഭവ ശേഷം കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തി ഓട്ടോ പാർക്ക് ചെയ്ത ശേഷം ട്രെയിനിൽ കയറി രക്ഷപെട്ടെങ്കിലും ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പിന്തുടർന്ന കുന്നിക്കോട് സി ഐ മുബാറക്കും എസ് ഐ ബെന്നിലാലുമടങ്ങിയ സംഘം പ്രതിയെ തെങ്കാശിയിൽ നിന്ന് പിടികൂടി.
ഇന്നലെ രാവിലെയോടെ ബാങ്കിൽ പോകുന്നെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങിയ യുവതി കാമുകനുമൊത്ത് ബൈക്കിൽ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട കാമുകന്റെ ഭാര്യ ഓട്ടോയിൽ ഇവരെ പിന്തുടരുകയും ഇരുവരുടേയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ ഇവർ റെജിക്ക് വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. വീട്ടിലെത്തിയ റെജി ഭാര്യയുമായി വഴക്കിട്ടതോടെ യുവതിയുടെ മാതാപിതാക്കൾ വന്ന് ഇവരെ തൊട്ടടുത്തുള്ള ഇവരുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പിന്തുടർന്നെത്തിയ റെജി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ട് തടയാൻ ശ്രമിച്ച ഇവരുടെ കൈയ്ക്ക് മാരകമായി മുറിവേറ്റു. വീണ്ടും വെട്ടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച ഭാര്യാമാതാവിന്റെ മുതുകത്താണ് വെട്ടുകൊണ്ടത്. ഇതോടെ ഭയപ്പാടിലായ റെജി അവിടെനിന്ന് രക്ഷപെടുകയായിരുന്നു
യുവതിയും സമീപവാസിയായ യുവാവുമായി ഏറെനാളായി പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇത് സംബന്ധിച്ച് ഒരു വർഷം മുൻപ് റെജി കുന്നിക്കോട് സ്റ്റേഷനിൽ പരാതി നൽകുകയും പൊലിസ് ഇരുവരെയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നും ഇവർ രഹസ്യബന്ധംപുലർത്തിയിരുന്നതായി കുന്നിക്കോട് സി ഐ മുബാറക് പറഞ്ഞു.
https://www.facebook.com/Malayalivartha


























