Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കോറോണ വൈറസിന് പിന്നില്‍ അമേരിക്ക, തിരിച്ചടിച്ച് ചൈന;രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനില്‍ അമേരിക്കയുടെ സൈന്യമാകാം വൈറസിനെ എത്തിച്ചതെന്ന ആരോപണവുമായി ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ്

13 MARCH 2020 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അതിര്‍ത്തികള്‍ ഭേദിച്ച് അതിവേഗം പടരുന്ന കൊറോണാ വൈറസിനെ കീഴടക്കാനുള്ള പരീക്ഷണങ്ങളില്‍ ലോകമെമ്പാടുമുള്ള ഗവേഷകര്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ രോഗത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച വിവാദവും രൂക്ഷമാകുന്നു. കൊറോണ എങ്ങനെ പൊട്ടിപ്പുറട്ടെന്ന്തിന്റെ പേരില്‍ ലോകത്തെ വന്‍ ശക്തികളായ ചൈനയും അമേരിക്കയും തമ്മിലാണ് വാക് യുദ്ധം തുടങ്ങിയിരക്കുന്നത്. കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്നാണ് ചൈനയുടെ ആരോപണം. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനില്‍ അമേരിക്കയുടെ സൈന്യമാകാം വൈറസിനെ എത്തിച്ചതെന്ന ആരോപണവുമായി ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തെളിവുകളൊന്നും നിരത്താതെ ഉന്നത ഉദ്യോഗസ്ഥനായ ഷാവോ ലിജിയാന്‍ ട്വിറ്ററിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍കൂടിയാണ് ഇദ്ദേഹം. കോവിഡ് 19 ഏറ്റവുമധികം ബാധിച്ച ഇടമാണ് ചൈനയിലെ വുഹാന്‍. ഇവിടേക്ക്് രോഗകാരിയായ വൈറസിനെ കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില്‍ കഴിഞ്ഞ കൊല്ലം നടന്ന 'ലോക സൈനിക കായികമേളയില്‍' പങ്കെടുത്ത അമേരിക്കന്‍ സേനാ കായിക താരങ്ങളാണ് രോഗം കൊണ്ടുവന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ കുറ്റപ്പെടുത്തി.

സി.ഡി.സി.എസ്.ഡയറക്ടര്‍ റോബര്‍ട് റെഡ് ഫീല്‍ഡ്, യു.എസ്. കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ചെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചില അമേരിക്കക്കാര്‍ക്ക് കോവിഡ് ആയിരുന്നിരിക്കാമെന്നാണ് റോബര്‍ട് റെഡ് ഫീല്‍ഡ് പറഞ്ഞത്. ഇതോടെ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് ചൈന ട്വീറ്റ് ചെയ്തിരിക്കുന്നത്. 'യു.എസിലെ ആദ്യ രോഗി ആരാണ്?', 'എത്ര പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചു?' , 'ചികില്‍സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?' , 'ഇക്കാര്യങ്ങളില്‍ സുതാര്യതവേണം; വിശദീകരണവും'; ചൈന ട്വീറ്റില്‍ ആവശ്യപ്പെട്ടു.

നേരത്തെ 'വുഹാന്‍ വൈറസ്' എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയിലെ തലമുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ആരോപണം. വൈറസ് വ്യാപനത്തില്‍ യു.എസിനെതിരെ ഇത്തരത്തില്‍ സമാനമായ ആരോപണങ്ങളാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. വൈറസിന്റെ കേന്ദ്രം വുഹാനിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നാണെന്ന് ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ആരോപണങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം അവസാനമാണ് വുഹാനില്‍ വൈറസിനെ കണ്ടെത്തിയത്. വൈറസിനെതിരെ ചൈന പ്രതികരിച്ചത് സാവധാനത്തില്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. കൂടാതെ ചൈന സുതാര്യത ഇല്ലാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും യുഎസ് ആരോപിച്ചിരുന്നു. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനോട് ചൈനയുടെ പതിയെയുള്ള പ്രതികരണം വൈറസിനെ നേരിടുന്നതില്‍ ലോകത്തിന് രണ്ട് മാസം നഷ്ടമാക്കിയെന്ന് അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു.

അതേസമയം, അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു. അമേരിക്കയ്ക്കാണ് സുതാര്യതയില്ലാത്തതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ ബാലിശവും നിരുത്തരവാദിത്വപരവുമാണ്. ലോകം പകര്‍ച്ചവ്യാധിക്കെതിരെ തയ്യാറെടുക്കുന്ന സമയം കൊണ്ട് തങ്ങള്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ രോഗത്തിന്റെ വ്യാപന തടഞ്ഞുവെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. ചൈനയെ കുറ്റപ്പെടുത്തുന്ന സമയവും ഊര്‍ജ്ജവും വൈറസിന്റെ വ്യാപനം തടയാനും സഹകരണം വര്‍ദ്ധിപ്പിക്കാനുമാണ് ഉപയോഗിക്കേണ്ടതെന്നും ചൈനീസ് ഭരണകൂടം അമേരിക്കയെ ഉപദേശിച്ചു.

അതേസമയം, ജനുവരി 11നാണ് കോവിഡ്19 ബാധിച്ചുള്ള ലോകത്തിലെ ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 13ന് ചൈനയ്ക്കു പുറത്ത് ആദ്യ കൊറോണ റിപ്പോര്‍ട്ട് ചെയ്തു തായ്ലന്‍ഡിലായിരുന്നു അത്. ലോകത്ത് ഇതുവരെ 134,804 പേര്‍ക്ക് കോറോണ വാരശ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 70,394 പേര്‍ രോഗം ഭേദമായി തിരിച്ചു വന്നു. ആഗോള തലത്തില്‍ 4984 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതില്‍ ചൈനയില്‍ മാത്രം 3176 പേര്‍ാണ്് മരണം സംഭവിച്ചത്. എന്തായലും ചൈനയുടെ പ്രതികരണത്തോടെ, രോഗത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമാവുകയാണ്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 minute ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (55 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (57 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends