26 യാത്രക്കാരുമായി പോയ ബസ് നടുറോഡില്‍ കത്തിനശിച്ചു.... ഡ്രൈവറുടെയും ക്ലീനറുടെയും സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് 26 യാത്രക്കാരുമായി എത്തിയ ബസ് നടുറോഡില്‍ കത്തിനശിച്ചു. ഡ്രൈവറുടെയും ക്ലീനറുടെയും സമയോചിതമായ ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതമായി പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ ഹൈദരാബാദിലെ ആര്‍.സി പുരന്‍ പ്രദേശത്താണ് സംഭവം.
എന്‍ജിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം അറിഞ്ഞയുടനെ അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചു.
a
https://www.facebook.com/Malayalivartha


























