വർഷങ്ങൾ നീണ്ട പ്രണയം, അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം... മധുവിധു തീരുംമുൻപ് ദമ്പതികൾക്ക് സംഭവിച്ചതെന്താണ്? കാസർഗോഡ് യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രണയ വിവാഹിതരായ യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്ണന്‍ മാധവി ദമ്ബതികളുടെ മകന്‍ ജിഷാന്ത് (31), ഭാര്യ ജയ എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. ദമ്പതികളുടേത് ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിവരമറിഞ്ഞ് മേല്‍പറമ്ബ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണെങ്കിൽ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം റോക്കറ്റ് പോലെ കുതിച്ചുകയരുന്ന കേരളത്തിലെ ആത്മഹത്യനിരക്കിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനം ആത്മഹത്യനിരക്കിൽ ലോകത്തിൽതന്നെ ഒന്നാം സ്ഥാനം കൈവരിച്ചുകൂടായ്കയില്ല. ഇതിനുള്ള പ്രതിവിധി ഓരോ വ്യക്തിയും സമൂഹവും ഒരുപോലെ ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതിയനുസരിച്ച് പണം ചെലവാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക, സ്വന്തം പ്രശ്നങ്ങൾ കുടുംബത്തോടോ, വേണ്ടപ്പെട്ടവരോടോ കൂടിയാലോചിച്ച് പരിഹരിക്കുക, മാനസികരോഗങ്ങളായ വിഷാദരോഗം, അമിത മദ്യപാനം, സ്കീസോഫ്രീനിയ എന്നിവ തുടക്കത്തിലേതന്നെ കണ്ടുപിടിച്ച് ചികിത്സിക്കുക. മറ്റൊരു മാർഗം എല്ലാ ജില്ലകളിലും കമ്യൂണിറ്റി മെഡിസിെൻറ ഭാഗമായി ആത്മഹത്യ പ്രതിരോധകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്.
https://www.facebook.com/Malayalivartha


























