സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം സ്വര്‍ണം തട്ടിയെടുക്കുന്നത് പതിവാക്കിയിരുന്ന ആള്‍ പിടിയില്‍

ചാവക്കാട് പത്തായക്കോട് അനീസ് മുഹമ്മദിനെ (45) വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്നു സ്വര്‍ണം തട്ടിയ കേസുമായി ബന്ധപ്പെട്ട് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം അരീക്കോട്ട് വൈത്തിരി സിഐ കെ.ജി. പ്രവീണ്‍ കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശിയായ ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കുറെക്കാലമായി അരീക്കോട്ടാണു താമസം.
വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തേയും സമാന തട്ടിപ്പുകള്‍ നടത്തിയെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീകളെ പല പേരുകളില്‍ പരിചയപ്പെട്ട് അടുത്ത ബന്ധം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നടത്തി സ്വര്‍ണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യും.
വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഇയാളുടെ വലയിലായെന്നു സംശയമുണ്ട്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. കല്‍പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























