കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സിഎജി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വെടിയുണ്ടകള്‍ കാണാതായതുസംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് കോടതി സിഎജിയെ വിമര്‍ശിച്ചത്. ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയതെന്നും കോടതി ചോദിച്ചു.
ഭരണഘടന പ്രകാരം നിയമസഭയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടത്. അധികാരം മറികടക്കാന്‍ സിഎജി ശ്രമിക്കരുതെന്നും ഹൈക്കോതി വിമര്‍ശിച്ചു.
"
https://www.facebook.com/Malayalivartha


























