Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒന്ന് ബാത്ത് റൂമില്‍ പോകണമെന്ന് തോന്നിയായിരുന്നു; പോയിട്ടില്ല,​ മനസ് നിറയെ ബേജാറും ഉത്കണ്ഠയുമായിരുന്നു; കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; കയ്യടിച്ച് സാമൂഹ്യമാധ്യമങ്ങൾ

13 MARCH 2020 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സാഹചര്യത്തിന്റെ ഗൗരവം പ്രതിപക്ഷം ഉള്‍ക്കൊള്ളണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. താന്‍ വിചാരിച്ചാല്‍ ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, ചെറിയ പിശക് പോലും ചൂണ്ടിക്കാട്ടി അക്രമിക്കുകയാണ്, അങ്ങനെ ചെയ്താല്‍ രോഗം തടയാനാകില്ലെന്നും മന്ത്രി പറ‌ഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമയേത്തില്‍ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു കെകെ ശൈലജ.

ആരോഗ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;

ചികിത്സയില്‍ കഴിയുന്ന ഇറ്റലിയില്‍ നിന്ന് വന്ന പത്തനംതിട്ട സ്വദേശികള്‍ രോഗവിവരം മറച്ചുവച്ചിരുന്നെന്ന് മന്ത്രി ആവര്‍ത്തിച്ചു. 'പനി വന്നിട്ട് സ്വകാര്യ ഡോക്ടറുടെയടുത്ത് പോയിട്ടും ഇറ്റലിയില്‍ നിന്ന് വന്ന വിവരം മനപ്പൂര്‍വം മറച്ചുവച്ചു. സൂത്രത്തില്‍ കണ്ടുപിടിച്ചതാണ്. ആദ്യം ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല. പേടിപ്പിച്ചിട്ടൊന്നുമില്ല. അനുനയിപ്പിച്ച്‌ ചോദിച്ചു. അപ്പോഴാണ് ഇറ്റലിയില്‍ പോയത് പറഞ്ഞ്. എന്നിട്ടുള്ള വിഷമങ്ങളാണ് പറഞ്ഞത്. അത് പറയാതിരുന്നാല്‍ സാധാരണക്കാര്‍ക്ക് മുന്‍കരുതലുകള്‍ എടുക്കണ്ടേ?അത് ഞാന്‍ പ്രതിപക്ഷ നേതാവിനോട് പേഴ്സണലായി പറഞ്ഞിരുന്നു.

'വിമാനത്താവളത്തില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം പോലും ഉണ്ടായില്ലെന്ന് പറ‌ഞ്ഞു. അറിയാത്ത വിവരങ്ങള്‍ ദയവ് ചെയ്ത് അസംബ്ലി തലത്തില്‍ പറയരുത്. ആക്രമിക്കാന്‍ എന്തെല്ലാം അവസരങ്ങളുണ്ട്. ഇതൊഴിച്ചുള്ള പ്രശ്നങ്ങള്‍ നമുക്ക് അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ കണ്ണുംപൂട്ടി നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും അസ്ത്രങ്ങളെയ്യാം. നമ്മളാക്രമിക്കേണ്ട സമയമല്ലിത്. എനിക്കാരോടും ഒരു പരിഭ്രമവുമില്ല'. 'കൊറോണ ആദ്യം സ്ഥിരീകരിച്ചപ്പോള്‍ അസംബ്ലിയുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം തിരുവനന്തപുരത്തായിരുന്നു. മിനിസ്റ്റര്‍ പോകേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. മുഖ്യമന്ത്രിയോട് പറഞ്ഞു അവിടെ അടിയന്തര മീറ്റിംഗ് നടത്തേണ്ടത് കൊണ്ട് പോകുകയാണെന്ന്. എസി.മൊയ്തീന്‍ മിനിസ്റ്ററും സുനില്‍ മിനിസ്റ്ററും ഇവിടെയുണ്ട്. ഒമ്ബതേ മുപ്പതിന്റെ ഫ്ലൈറ്റില്‍ ഞങ്ങള്‍ പോയി. കാറില്‍ പോയാല്‍ കൂടുതല്‍ വൈകും. വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നിങ്ങളറിയോ പ്രതിപക്ഷത്തിലേ സുഹൃത്തുക്കളെ ഒന്ന് ബാത്ത് റൂമില്‍ പോകണമെന്ന് തോന്നിയായിരുന്നു. പോയിട്ടില്ല,​ മനസ് നിറയെ ബേജാറും ഉത്കണ്ഠയുമായിരുന്നു. കാരണം അവിടെയവര്‍ കാത്തിരിക്കുകയാണ്. ഫ്രഷാകാന്‍ മുറിയില്‍ പോലും കയറാതെ ഞങ്ങള്‍ നേരെ വിട്ടു. നെടുമ്ബാശ്ശേരിയില്‍ നിന്ന് തൃശൂരിലേക്ക് കഴിയാവുന്ന വേഗത്തിലെത്തി. എത്തുമ്ബോള്‍ അകദേശം പന്ത്രണ്ടു മണിയായി. ചര്‍ച്ച ചെയ്ത് എല്ലാം തീരുമാനിക്കാണം. ചര്‍ച്ച ചെയ്യുമ്ബോള്‍ കൂടെയുള്ളവര്‍ ഇങ്ങനെ പറയില്ലെന്നാ ഞാന്‍ വിചാരിച്ചത്. പ്ലാനിംഗ് കഴിയുമ്ബോഴേക്ക് രണ്ടര കഴിഞ്ഞു' എന്നും മന്ത്രി പറഞ്ഞു.

രോഗികളെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്കു എതിരല്ലെന്നും വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുതെന്നും മുനീര്‍ പ്രതികരിച്ചിരുന്നു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (12 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends