കൊറോണ ഭീതിയിൽ അല്പം ആശ്വാസമായി പത്തനംതിട്ടയിലെ റിസൾട്ട് ..കൊറോണ ടെസ്റ്റ് റിസൾട്ട് വന്ന പത്തുപേർക്കും രോഗമില്ല

കൊറോണ ഭീതിയിൽ അല്പം ആശ്വാസമായി പത്തനംതിട്ടയിലെ റിസൾട്ട് .. പത്തനംതിട്ടയില്‍ കൊറോണ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ വന്നപ്പോൾ അവയെല്ലാം നെഗറ്റീവാണെന്ന് ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു . കൊറോണ സംശയിക്കുന്ന 33 പേരുടെ റിസള്‍ട്ടാണ് ലഭിക്കാനുള്ളത് . ഇതില്‍ 10 എണ്ണത്തിന്റെ ഫലം ലഭിച്ചപ്പോൾ 10 എണ്ണത്തിന്റെയും ഫലം നെഗറ്റിവാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ഫലം വന്ന പത്തുപേരിൽ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആളിന്റെ റിസള്‍ട്ടും നെഗറ്റീവാണ് . ഇയാളുമായി അടുത്തിടപഴകിയ ഏഴുപേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കലക്റ്റർ പറഞ്ഞു
https://www.facebook.com/Malayalivartha

























