എറണാകുളത്ത് 2000 പേര്‍ നിരീക്ഷണത്തില്‍; കൊച്ചി , നെടുമ്ബാശ്ശേരിയില്‍ എത്തിയ 22 യാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ; നാലുപേര്‍ ഇറ്റലിയില്‍ നിന്നും വന്നവർ

ലോകത്തെ ആകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് - 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 യാത്രക്കാര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയക്കും.
എറണാകുളം ജില്ലയില്‍ 2000 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 37 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇറ്റലി, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്നലെ നെടുമ്ബാശ്ശേരിയില്‍ എത്തിയ 18 പേരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം, പത്തനംതിട്ടയില്‍ ഇന്ന് പുറത്ത് വന്ന പരിശോധനഫലം വലിയ ആശ്വാസം പകരുന്നതാണ്. കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.
അതിനിടെ എറണാകുളത്ത് നിരീക്ഷണത്തിലുള്ള 54 പേര്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സ്രവസാമ്ബിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ പരിശോധനയ്ക്ക് അയച്ച് 10 ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതില്‍ രണ്ടു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
തിരുവനന്തപുരത്ത് കോവിഡ് സംശയിക്കുന്നയാള്‍ക്കൊപ്പം യാത്ര ചെയ്തത് 91 പേരാണെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതില്‍ 31 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 60 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതില്‍ 10 പേര്‍ വിദേശികളാണ്. ഇവര്‍ തിരുവനന്തപുരത്തുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ഇയാള്‍ക്ക് കൊവിഡ് 19 സംശയമുള്ളതിനാല്‍ വിമാനത്തിലുണ്ടായിരുന്ന 20 വിദേശി യാത്രക്കാരേയും നിരീക്ഷണത്തില്‍ വയ്ക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ദുബായില്‍നിന്നുവന്ന കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളജിലും ഖത്തറില്‍നിന്നുവന്ന തൃശൂര്‍ സ്വദേശി തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.
https://www.facebook.com/Malayalivartha


























