വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്കൂളിലേയ്ക്ക് പരീക്ഷ എഴുതാൻ ഇറങ്ങിയ വിദ്യാർത്ഥിനിയെ കാണാനില്ല; പരീക്ഷയ്ക്ക് വിദ്യാർത്ഥിനി എത്താതിരുന്ന കാരണമറിയാൻ വിളിച്ച അധ്യാപകരെ ഞെട്ടിച്ചത് മകൾ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നുവെന്ന മാതാപിതാക്കളുടെ മറുപടി: ആതിരയെ തെരഞ്ഞ് സോഷ്യൽ മീഡിയയും പട്ടണക്കാടുകാരും

പത്താം ക്ലാസ് പരീക്ഷ എഴുതാനായി പോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പട്ടണക്കാട് കാട്ടുപറമ്പിൽ വീട്ടില്‍ ഉദയകുമാര്‍, ഗായത്രി ദമ്പതികളുടെ മകള്‍ ആരതി(15യെയാണ് ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകും വഴി കാണാതായാത്. പത്താം ക്ലാസ് പരീക്ഷാതിനാല്‍ രാവിലെ വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയെന്ന് മാതാപിതാക്കള്‍ പറയുന്നത്. വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോൾ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. എന്നാൽ മകൾ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് ഇറങ്ങി എന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. ഇതോടെ വീട്ടുകാരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേണത്തില്‍ 9:30ന് ഓട്ടോക്കാര്‍ കുട്ടിയെ ജംങ്ഷനില്‍ വച്ച് കണ്ടതായി പറയുന്നു. ഇതോടെ ചേര്‍ത്തല ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തില്‍ എസ്‌ഐ റോബിന്‍ അടങ്ങുന്ന സംഘം വിശദമായ അന്വേഷണം ഈആരംഭിച്ചു. കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
സംശയാസ്പദമായ രീതിയില്‍ ആരേയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കാനാണ് പൊലീസ് നീക്കം. കുട്ടി സഞ്ചരിച്ച വഴിയിലെ സി.സി ക്യാമറയും പരിശോധിക്കുകയാണ് പൊലീസ്. നാടു മുഴുവന്‍ ആതിരയെ കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആതിര.
https://www.facebook.com/Malayalivartha

























