ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിതനാക്കുന്നത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83-കാരനായ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നു.
ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതല്‍ തടങ്കലിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്. സബ് ജയിലായി മാറ്റിയിട്ടുള്ള ഗുപ്കര്‍ റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണു തടവ്. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ ശക്തിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലമുതിര്‍ന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയുമടക്കം നിരവധി നേതാക്കന്മാരെ അറസ്റ്റിലും വീട്ടുതടങ്കലിലുമാക്കപ്പെട്ടത്.
ദേശീയ സുരക്ഷാ നിയമത്തിനു സമാനമായി കശ്മീരില്‍ നിലവിലുണ്ടായിരുന്ന പൊതുസുരക്ഷാ നിയമം ചുമത്തിയാണ് ഫാറുഖ് അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയത്. നിയമപ്രകാരം ഒരാളെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടവില്‍ വയ്ക്കാം. എന്നാല്‍, അബ്ദുല്ലയെ തടവിലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നാകെ രംഗത്തെത്തിയിരുന്നു. കശ്മീരില്‍ തടവിലുള്ള മുഴുവന്‍ നേതാക്കളെയും മോചിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതേ സമയം തടങ്കലിലുള്ള ഫാറൂഖിന്റെ മകനും നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ലയും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.
അതിനിടെ, ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരു്ന്നു. ഒമറിനെ തടങ്കലില്‍ വെച്ച കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഒമറിനെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണമെന്നും സ്വതന്ത്രനാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, തടങ്കല്‍ ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആദ്യം നല്‍കേണ്ടത് ഹൈക്കോടതിയിലാണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു. സാറ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha

























