കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന് 30,600 രൂപയായി

കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന് 30,600 രൂപയായി. ഗ്രാമിന് 3,825 രൂപയാണ് ഇന്നത്തെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കുതിച്ചുയർന്ന സ്വർണ വിലയാണ് പെട്ടെന്ന് ഇടിഞ്ഞത്
കൊറോണ ഭീതിയില്‍ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടര്‍ന്നാണു സ്വര്‍ണവില കുത്തനെ ഇടിയുന്നത്.രാജ്യാന്തര വിപണിയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് കേരള വിപണിയില്‍ പ്രതിഫലിച്ചത്.
മാര്‍ച്ച് 9 ന് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 9 ന് സ്വര്‍ണ വില പവന് 32,320 രൂപ ആയിരുന്നു .. എന്നാല്‍ തുടര്‍ന്നങ്ങോട്ട് സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 150 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണയിലെ തിരിച്ചടികളാണ് സ്വര്‍ണത്തിന്റെ ആഭ്യന്തര വിപണി മൂല്യത്തേയും ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം 3.6% വിലയിടിവാണുണ്ടായത്. വില 1,555 ഡോളര്‍ വരെ എത്തിയിരുന്നു. നിലവില്‍ ട്രോയ് ഔണ്‍സിന് 1,585 ഡോളറാണു വില. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.52 വരെ എത്തിയതും സ്വര്‍ണവിലയെ ബാധിച്ചു. നാലു ദിവസംകൊണ്ടു പവന്‍ വിലയില്‍ 1,720 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണം വാങ്ങുന്നവര്‍ ഇന്ത്യയിലും ചൈനയിലും ആണ് ഉള്ളത്. എന്നാല്‍ കൊറോണ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ചൈന വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്..ഇതാണ് സ്വര്ണവിലയിലും പ്രതിഫലിക്കുന്നത്
അതോടൊപ്പം, കൊറോണ പടരുന്ന സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ മാറ്റിവയ്‌ക്കേണ്ടി വരുമോ എന്ന ഭയവും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്നോട്ടടിപ്പിക്കുന്നുണ്ട്
https://www.facebook.com/Malayalivartha

























