Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ; ഫിറോസ് കുന്നും പറമ്പിൽ വീണ്ടും; ദുബായിയിൽ മിന്നിക്കുന്നു; പ്രഖ്യാപിച്ചത് സൂപ്പർ ജീവകാരുണ്യ പദ്ധതി

13 MARCH 2020 06:10 PM IST
മലയാളി വാര്‍ത്ത

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ എന്നാണ് ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ തിളങ്ങുന്ന ഫിറോസ് പറഞ്ഞിരിക്കുന്നത്. ഒരു കാലത്ത് ജീവകാരുണ്യ മേഖലയിൽ തെളിഞ്ഞ് നിന്ന ഫിറോസ് ഇപ്പോൾ ആ മേഖലയിലേക്ക് വീണ്ടും കടന്ന് വന്നിരിക്കുകയയാണ്. താൻ തന്നെ ബ്രാൻഡ് അംബാസഡറായ എഫ്കെ പെർഫ്യൂംസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയതായിരുന്നു അദ്ദേഹം. താൻ ജീവകാരുണ്യ പ്രവർത്തനം പൂർണമായും നിർത്തിയിട്ടില്ലെന്നും ഫിറോസ് അവിടെ പറഞ്ഞു. രോഗികൾക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വഴിയുള്ള പ്രവർത്തനം മാത്രമാണ് നിർത്തിയിരിക്കുന്നത്. വിവാദമുണ്ടാക്കിയവരെല്ലാം മനസ്സിലാക്കട്ടെ എന്നതു കൊണ്ടാണ് ഇൗ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ഉപയോഗിച്ചുള്ളതല്ലാതെ സേവനങ്ങൾ ഇപ്പോഴും തുടരുന്നു. രോഗികളെ സഹായിക്കുന്നതടക്കമുള്ള എല്ലാ സാമൂഹിക സേവനങ്ങളും ഇപ്പോഴും അദ്ദേഹം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് . ഇപ്പോൾ മറ്റൊരു പ്ര വർത്തനത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഒന്നര മാസം ഇടവിട്ട് കേരളത്തിലെ ഓരോ ജില്ലകളിലായി നിർധന കുടുംബത്തിലെ 25 പെൺകുട്ടികളുടെ സമൂഹ വിവാഹങ്ങൾ നടത്തുന്ന പദ്ധതിയിലേയ്ക്ക് സുഹൃത്തുക്കളുടെ സഹകരണത്തോടെ തുടക്കം കുറിക്കുകയും ചെയ്തു.

എന്നാൽ ഇതിനായിട്ടുള്ള പണം സമാഹരിക്കുന്നത് മറ്റൊരു വഴിയിലൂടെയാണ്. സമൂഹമാധ്യമങ്ങളിൽ ബാങ്ക് അക്കൗണ്ട് നമ്പർ നല്‍കിയല്ല ഇതിനുള്ള പണം സമാഹരിക്കുന്നത്. മറിച്ച് താനിതുവരെ ഉണ്ടാക്കിയ ബന്ധങ്ങൾ ഉപയോഗിച്ചും സുഹൃത്തുക്കളുടെ സഹകരണത്തോടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അവരിൽ നിന്നും മാത്രമാണ് പണം സമാഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സമൂഹ വിവാഹങ്ങൾ നടത്തുവാനാണ് പദ്ധതി . തുടർന്നുള്ള പ്രവർത്തനങ്ങളും ഇത്തരത്തിൽ നടത്തുക എന്ന ലക്ഷ്യമാണ് ഉള്ളത്. തന്റെ ആഗ്രഹം ഫിറോസ് പറഞ്ഞു. ആലത്തൂരിൽ ഒന്നുമില്ലാതിരുന്ന ഒരാൾ ഇൗ മേഖലയിലേയ്ക്ക് വന്നപ്പോൾ പ്രവാസികളാണ് ഏറ്റെടുത്ത് ഇൗ നിലയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി . പ്രവാസികളുടെ ഈ കരുതൽ കൊണ്ടാണ് ഇൗ പെർഫ്യൂംസുമായി ഞാന്‍ പ്രവാസികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇതവർ ഏറ്റെടുക്കുമെന്ന് കരുതുന്നുവെന്നും പെർഫ്യൂംസിൽ ബ്രാൻഡ് അംബാസഡറായത് നൂറു ശതമാനം ബിസിനസാണെന്നത് ശരി തന്നെയെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ, ജീവകാരുണ്യത്തിനുള്ള സംഭാവന നൽകാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തിക്ക് ഒരുങ്ങിയതെന്നും ഫിറോസ് വ്യക്തമാക്കി. മെഹ്റാൻ ട്രേഡിങ്ങിന്റെ പേരിലുള്ളതാണ് എഫ്കെ പെർഫ്യൂസ്.

ഫിറോസ് കുന്നുംപറമ്പിലിന്റെ പേരിൽ ദ് സോഷ്യൽ, റെഡ് മിറാക്കിൾ, ഇന്റൻസോ, ബ്ലാക്ക് ഉൗദ്, റിയോണ, ‍ഡോളർ, നോവ, അമോറെത് എന്നിങ്ങനെ 8 തരം സുഗന്ധദ്രവ്യങ്ങളാണ് പുറത്തിറക്കിയത്. യുഎഇയിൽ നിർമിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ഇവിടുത്തെ വിപണിയിൽ സാധാരണക്കാർക്കും വാങ്ങിക്കാവുന്ന മിതമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉടമകളായ ഷിയാസ് കൂറ്റനാട്, ഷഫീർ എന്നിവർ പറഞ്ഞു. ലാഭത്തിന്റെ 25% ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. ഉദ്ഘാടന ചടങ്ങിൽ അറ്റ്ലസ് രാമചന്ദ്രൻ, നിസാർ പട്ടാമ്പി, ഹൈദ്രോസ് തങ്ങൾ, സാബിത് കെ.വി. കൂറ്റനാട് തുടങ്ങിയവർ പങ്കെടുത്തു.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ചിരുന്ന ഫിറോസിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചാരണങ്ങളില്‍ മനം മടുത്തിട്ടാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താന്‍ ആര്‍ക്കുവേണ്ടിയും സോഷ്യല്‍ മീഡിയയിലൂടെ സഹായം ആവശ്യപ്പെട്ട് രംഗത്തു വരില്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം എത്തിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (59 minutes ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends