Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും... മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്

13 MARCH 2020 07:42 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ കത്ത്. വളരെയേറെ ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്ന സര്‍ക്കാരിന്റെ നയസമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ പറഞ്ഞു. സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സര്‍വ്വതന്ത്ര സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇതര മേഖലകളില്‍ സ്വീകരിച്ച നടപടികള്‍ നിര്‍ബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും ഏര്‍പ്പെടുത്തിയത് ഏറ്റവും ഉചിതമായി.
വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സിനിമാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചതും സര്‍ക്കാര്‍സര്‍ക്കാരിതര പൊതുപരിപാടികള്‍, പി.എസ്.സി. പരീക്ഷകളുള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നിശ്ചയിക്കപ്പെട്ട പരീക്ഷകള്‍, സെക്രട്ടറിയറ്റ്, പി.എസ്.സി., പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പഞ്ചിങ്ങ് ഇതെല്ലാം ഒഴിവാക്കിയതും, മതപരമായ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും, ആരാധനാലയങ്ങളിലെത്തുന്ന ഭക്തജനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതും അനിവാര്യമായ നടപടി തന്നെയാണ്.
എന്നാല്‍ വളരെയേറെ ആളുകള്‍ കൂടുന്നതായിട്ടുള്ള മദ്യശാലകളും, മദ്യവില്പന കേന്ദ്രങ്ങളും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പരിധിയില്‍ വരുന്നില്ലെന്നത് എന്തുകൊണ്ട് എന്ന ചോദ്യം സാര്‍വ്വത്രികമായി ഉയര്‍ന്നിരിക്കയാണ്.
സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സര്‍വ്വതന്ത്ര സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇത്രയും അപകടകരമായ കൊറോണയുടെ പശ്ചാത്തലത്തില്‍പോലും മദ്യമേഖലയെ നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന് കളമൊരുക്കുന്ന സര്‍ക്കാരിന്റെ നയസമീപനം പ്രതിഷേധാര്‍ഹമാണ്. ജനങ്ങളോടുള്ള അനീതിയുമാണ്.
ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടാനാകില്ലല്ലോ. എത്രയും വേഗത്തില്‍ത്തന്നെ തെറ്റുതിരുത്തണം. ഇതര മേഖലകളില്‍ സ്വീകരിച്ച നടപടികള്‍ നിര്‍ബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണം.
മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമായി മദ്യശാലകളും മദ്യവില്പനകേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പഴുതടച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നമുക്ക് മുന്നോട്ടുപോയേ മതിയാകൂ. ഇക്കാര്യത്തില്‍ വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നു.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends