കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി... 13 പേരാണ് രാവിലെ 7.45ഓടെ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്

കോവിഡ് കനത്ത നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ ദുബൈ വഴി നെടുമ്പാശേരിയിലെത്തിയത്. ഇന്ത്യയില്‍നിന്ന് പോയ മെഡിക്കല്‍ സംഘം പരിശോധന നടത്തി കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ രാജ്യത്തെത്തിച്ചത്. ഇവരെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തണോ വീടുകളിലേക്ക് അയക്കണോ എന്ന കാര്യത്തില്‍ തീരുമാനമാകുക.
അതേസമയം, ഇറ്റലിയിലെ മിലനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. യൂറോപ്പില്‍ കോവിഡ് ഏറ്റവും നാശംവിതച്ച ഇറ്റലിയില്‍ 17,660 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1266 പേരാണ് ഇവിടെ മരിച്ചത്.
https://www.facebook.com/Malayalivartha

























