ആശങ്കൾക്ക് വിരാമം...പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിരയെ കണ്ടെത്തി... കുട്ടിയെ കണ്ടെത്തിയ സ്ഥലം കണ്ടു അന്വേഷണസംഘവും വീട്ടുകാരും ഞെട്ടി!! ആതിര വീട് വിട്ടിറങ്ങിയതിന് കാരണം ഇതാണ്...

ദേവനന്ദ വിടപറഞ്ഞതിന്റെ ആഘാതത്തിന് പിന്നാലെ ആണ് ആലപ്പുഴ പട്ടണക്കാട് നിന്ന് ആതിര എന്ന പത്താം ക്ലാസുകാരിയെ കാണാതായത്. ആശങ്കകൾക്കൊടുവിൽ കുട്ടിയെ കണ്ടെത്തിയെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പാലക്കാടുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിരയെ കാണാതാകുന്നത്. രാവിലെ പിതാവിന്റെ കടയില്‍ വന്നതിന് ശേഷം സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു ആതിരയെ കാണാതായത്. വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്‌കൂളിലേക്കുണ്ടായിരുന്നത്. രാവിലെ വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോള്‍ പരീക്ഷയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥി എത്താതിരുന്നതോടെ ക്ലാസ് അദ്ധ്യാപിക പ്രധാന അദ്ധ്യാപികയെ വിവരം അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. എന്നാല്‍ മകള്‍ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങി എന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെയാണ് ആശങ്കയ്ക്ക് തുടക്കമായത്. വീട്ടുകാരും നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേണത്തില്‍ 9:30ന് ഓട്ടോക്കാര്‍ കുട്ടിയെ ജംങ്ഷനില്‍ വച്ച് കണ്ടതായി പറയുന്നു. ഇതോടെ ചേര്‍ത്തല ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ എസ്‌ഐ റോബിന്‍ അടങ്ങുന്ന സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു സംശയാസ്പദമായ രീതിയില്‍ ആരേയെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കാനായിരുന്നു പൊലീസ് നീക്കം. കുട്ടി സഞ്ചരിച്ച വഴിയിലെ സി.സി ടിവി ക്യാമറയും പോലീസ് പരിശോധിച്ചു. അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്ന് കണ്ടെത്തിയത്. പരീക്ഷാ പേടിയെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























