അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ റിമാന്‍ഡ് ചെയ്തു; കാമുകന്റെ പേരിൽ പ്രേരണാക്കുറ്റം ചുമത്തി

കാമുകനൊപ്പം പോകാൻ രണ്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്. അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാണ് പാങ്ങോട് പോലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പോലീസ് കേസെടുത്തു. പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. ജെ.അജയന്‍, എ.എസ്.ഐ. സക്കീര്‍ ഹുസൈന്‍, സി.പി.ഒ.മാരായ അരുണ്‍, ഗീത എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
മറ്റൊരു സംഭവത്തിൽ ഭര്‍ത്താവിനെയും രണ്ടു വയസുള്ള മകനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച യുവതിയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദുമ പാക്യാര കൊത്തിയംകുന്നില്‍ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് ജീവനൊടുക്കിയത്. ആദ്യ ഭർത്താവിന്റെ പരാതിയിൽ കഴിഞ്ഞ നവംബര്‍ 27 ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലനീതി വകുപ്പ് സെക്ഷന്‍ 75 ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തിരുന്നു. തുടര്‍ന്ന് ജയകുമാരി കോടതിയില്‍ ഹാജരായികേസില്‍ ജാമ്യമെടുത്തിരുന്നു. പെയിന്റിങ്ങ് തൊഴിലാളിയാണ് ജിഷാന്ത്. രാമചന്ദ്ര ആചാരലയുടെയും സുമതിയുടെയും മകളാണ് ജയ.
https://www.facebook.com/Malayalivartha

























