ഡോര്‍ ബെല്ലടിച്ചു വീട്ടുകാരെ വിളിച്ചുണര്‍ത്തി കതക് തുറക്കാന്‍ ഭീഷണിപ്പെടുത്തിയ മോഷ്ടാവിനെ തെരഞ്ഞ് പോലീസ്

കോതമംഗലം താലൂക്കില്‍ വെണ്ടുവഴി പട്ടമ്മാവൂടി അബു എന്നയാളിന്റെ വിട്ടിലെത്തിയ മോഷ്ടാവ് കോളിങ് ബെല്‍ അടിച്ച് വീട്ടുകാരെ വിളിച്ചുണര്‍ത്തി്. വാതില്‍ തുറക്കാന്‍ എത്തിയ വീട്ടമ്മ മുറ്റത്ത് മുഖം മൂടി ധരിച്ചു കത്തിയും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ആളെ കണ്ടതോടെ പിന്‍വാങ്ങി.
എന്നാല്‍ മോഷ്ടാവ് പിന്മാറിയില്ല. നിരന്തരം ബെല്ലടിച്ചുകൊണ്ട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും തുറക്കാതിരുന്നതോടെ വാതില്‍ തകര്‍ക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. വീട്ടമ്മ ഫോണില്‍ ബന്ധുക്കളുടെയും പൊലീസിന്റെയും സഹായം തേടി. പൊലീസും അയല്‍വാസികളും എത്തുമെന്ന് മനസിലാക്കിയ മോഷ്ടാവ് ഒടുവില്‍ പിന്‍വാങ്ങുകയായിരുന്നു.
പിന്നീട് മോഷ്ടാവ് നെല്ലിക്കുഴി കനാല്‍ പാലത്തിനു സമീപം കാരയില്‍ സുബൈറിന്റെ വീടിന്റെ ടെറസിന് മുകളില്‍ കയറിയിരുന്നു, തുടര്‍ന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി എട്ടിനാണു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ഷാഹുലിന്റെ മകനാണു മോഷ്ടാവിനെ കണ്ടത്.
നാട്ടുകാര്‍ ബഹളം വച്ചതാേടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസം മുന്‍പ് 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന വീടിനു തൊട്ടടുത്താണ് ഈ വീട്. ബുധനാഴ്ച രാത്രി ഇതിനടുത്തുള്ള ഫര്‍ണിച്ചര്‍ വ്യാപാരിയുടെ വീടിന്റെ ജനല്‍ കമ്പികള്‍ അറുത്ത് മാറ്റി 40000 രൂപയോളം കവര്‍ന്നിരുന്നു. ഇതിന് പുറമെ പഞ്ചായത്തുംപടി, തങ്കളം എന്നിവിടങ്ങളിലെ നമസ്‌കാര പള്ളികളിലെ ഭണ്ഡാര കുറ്റികള്‍, നെല്ലിക്കുഴി കവലയ്ക്ക് സമീപത്തെ ചിക്കന്‍ സ്റ്റാളിലും മോഷണം നടന്നു.
https://www.facebook.com/Malayalivartha

























