തിരുവനന്തപുരം ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികളില്‍ രണ്ടു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് എത്തിയ ശേഷം രോഗബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുന്ന രീതിയില്‍ നഗരങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരുടെ സഞ്ചാരപാത പുറത്തുവിട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരെ പറഞ്ഞുവിട്ടെങ്കിലും ഇവര്‍ പുറത്തിറങ്ങി നടന്നു. യു.കെയില്‍ നിന്ന് ബഹ്‌റൈന്‍ വഴി തിരുവനന്തപുരത്ത് എത്തിയ പേട്ട സ്വദേശി കടകളിലടക്കം പോയിട്ടുണ്ട്.
വെള്ളനാട് സ്വദേശിയായ മറ്റൊരാള്‍ ഇറ്റലിയില്‍ നിന്ന് 10ാം തിയ്യതിയാണ് തിരുവനന്തപുരത്ത് എത്തിയത്. ഇയാളുടെ സഞ്ചാരപാതയും പുറത്തുവിട്ടു.


https://www.facebook.com/Malayalivartha

























