ബലം പ്രയോഗിച്ച് മയക്കുഗുളിക കഴിപ്പിച്ച് മലയാളി ദമ്പതികളെ രണ്ട് ഷെഡുകളിലായി കെട്ടിയിട്ട് ഭാര്യയെ മൂന്ന് ദിവസത്തോളം ബലാത്സംഗത്തിനിരയാക്കി: ആഭരണങ്ങളും പണവും ടാബും മൊബൈല്‍ ഫോണും അപഹരിച്ച സംഘം പിന്‍ നമ്പര്‍ കൈവശപ്പെടുത്തി പണം പിന്‍വലിച്ചു- കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപം ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മുഖ്യ പ്രതി നിരവധി കേസുകളിൽ പ്രതി

മൂന്ന് ദിവസത്തോളം മലയാളി ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ജനുവരിയിലാണ് കണ്ണൂരിലെ കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപം ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഡോക്‌ടറും ഭാര്യയും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍, നാദാപുരം തൊട്ടില്‍പാലം സ്വദേശി റോജസ് എന്ന ജിസ്‌മോന്‍, രമേശന്‍, തോമസ് എന്നിവരുടെയും കണ്ടാലറിയുന്ന ഒരാളുടെയും പേരില്‍ കേസെടുത്തു. ദമ്പതിമാരുടെ പേരിലുള്ള നാലേക്കർ സ്ഥലത്തെ ഷെഡ്ഡിൽവെച്ചാണ് ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. 2019 സെപ്‌റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശികളായ ദമ്പതികള്‍ക്കു ഫാമിങ്ങിനായി നല്‍കി. ദമ്പതികളുടെ മകന്‍ റോജസ് എന്ന ജിസ്‌മോനും സുഹൃത്തുക്കളുമായിരുന്നു ഫാം നടത്തിയിരുന്നത്.
കഞ്ചാവ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റോജസെന്നു മനസിലാക്കിയ ഡോക്‌ടര്‍ ഫാം ഒഴിയാന്‍ ആവശ്യപ്പെെട്ടങ്കിലും റോജസും കൂട്ടരും തയാറായില്ല. ജനുവരി 15 ന് ഒഴിയാമെന്നറിയിച്ചതനുസരിച്ച് ജനുവരി 16ന് രാത്രിയില്‍ ഡോക്‌ടറും ഭാര്യയും അമ്പായത്തോട്ടിലെത്തി. അവിടെവച്ച് ഡോക്‌ടറെയും ഭാര്യയെയും കെട്ടിയിട്ടതായും ബലം പ്രയോഗിച്ച് മയക്കുഗുളിക കഴിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഡോക്‌ടറുടെ ഭാര്യയെ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു. ആഭരണങ്ങളും പണവും ടാബും മൊബൈല്‍ ഫോണും സംഘം അപഹരിച്ചു. എ.ടി.എം. കാര്‍ഡ് കൈക്കലാക്കി മര്‍ദിച്ചു പിന്‍ നമ്പര്‍ കൈവശപ്പെടുത്തി പണം പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു. ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയ ശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പൊലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു ജിഷ്‌മോന്‍ പീഡിപ്പിച്ചു. നാലുപേര്‍ മര്‍ദിച്ചതായി ദമ്പതികള്‍ കേളകം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നാണക്കേട് മൂലം പീഡനത്തിനിരയായ കാര്യം പറഞ്ഞില്ല. പുറത്തുപറഞ്ഞാല്‍ മക്കളെയും ശരിയാക്കുമെന്നു സംഘം ഭീഷണിപ്പെടുത്തിയതോടെ ഇരുവരും ബംഗളൂരുവിലേക്കു പോയി. ഇതുകൂടാതെ പ്രതികൾ ബെംഗളൂരുവിലെത്തി തങ്ങളുടെ ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് മജിസ്‌ട്രേട്ട് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി റോജസിന്റെ പേരില്‍ പാനൂര്‍, തൊട്ടില്‍പ്പാലം, കുറ്റ്യാടി എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ടെന്ന് ഡിവൈ.എസ്.പി: സജേഷ് വാഴാളപ്പില്‍ പറഞ്ഞു. 19-ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡ്ഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭർത്താവ് രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികൾ അവിടെനിന്ന് മുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























