കോവളത്ത് അപ്രതീക്ഷിതമായി തിരയടിച്ചു കയറിയതിനെ തുടര്‍ന്ന് തീരത്ത് 'ചുവപ്പു കൊടി'

കോവളത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് ബീച്ചുകളിലേക്ക് അപ്രതീക്ഷിതമായി തിരയടിച്ചു കയറിയത് സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ചു.
അപായ സൂചന നല്‍കി ലൈഫ് ഗാര്‍ഡുകള്‍ ബീച്ചില്‍ പലയിടത്തായി ചുവന്ന കൊടി നാട്ടി. സ്വദേശ സഞ്ചാരികളെ കുളിക്കാന്‍ കടലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല.
കൊറോണ രോഗ മുന്‍കരുതലിന്റെ ഭാഗമായി ബീച്ചില്‍ കുടകളും കട്ടിലും വാടകയ്ക്കു നല്‍കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്.
അതിനാല്‍ വിദേശ സഞ്ചാരികള്‍ സൂര്യ സ്‌നാനത്തിനായി വെറും നിലത്താണ് കിടന്നത്. റഷ്യക്കാര്‍ ഉള്‍പ്പെടെ കോവളത്ത് വിദേശ സഞ്ചാരികള്‍ തങ്ങുന്നുണ്ടെങ്കിലും തീരത്ത് ഇവരുടെ വലിയ തിരക്കു കാണാനില്ല.
ഉല്ലാസ ബോട്ടു സവാരിയും താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ബോട്ടുകള്‍ കരയ്ക്കു കയറ്റി മൂടിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























