Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പത്തനംതിട്ടയിൽ എട്ടുപേരുടെ ഫലം നെഗറ്റീവ്; പുതിയതായി രണ്ടുപേരെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

14 MARCH 2020 11:44 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 ഭീതിയിൽ സംസ്ഥാനം പരക്കം പായുമ്പോൾ ജനങ്ങള്‍ക്ക് ആശ്വാസമായി പരിശോധന റിപ്പോർട്ട്. പത്തനംതിട്ടയില്‍ ആകാംക്ഷയോടെ കാത്തിരുന്ന എട്ട് കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ കൂടി പുറത്തുവന്നു. ഇതില്‍ എട്ടും നെഗറ്റീവാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാല്‍ പുതിയതായി രണ്ടുപേരെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ ഉള്ളവരുടെ എണ്ണം 31 ആയി. 1239 പേര്‍ ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.

സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധ ഏറ്റവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തില്‍ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്നുപേര്‍ തന്നെയായിരുന്നു. ആയിരത്തിലധികം ആളുകളുമായാണ് ഇവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തല അവലോകന യോഗം ഇന്ന് പത്തനംതിട്ട കലക്ടറേറ്റില്‍ ചേരുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് അധികൃതര്‍ പുറത്ത് വിട്ടു. കൊറോണ സ്ഥിരീകരിച്ച മൂന്ന് രോഗികളില്‍ രണ്ടു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തില്‍പ്പെടാതെ വന്നിട്ടുള്ള ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്.

ഒന്നാമത്തെ രോഗബാധിതന്‍ സഞ്ചരിച്ച സ്ഥലങ്ങള്‍

1)മാര്‍ച്ച്‌ 11 -പുലര്‍ച്ചെ 2.35ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇറ്റലിയില്‍നിന്ന് ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ടിലെ ഫോറിന്‍ എക്സ്ചേഞ്ചിലും എത്തി. മൂന്ന് മണിയോടെ ടാക്സിയില്‍ വെള്ളനാടുള്ള വീട്ടിലേക്ക്.

2) രാവിലെ 11 മണിക്ക് ആംബുലന്‍സില്‍ നെടുമങ്ങാട്ടെ ആശുപത്രിയില്‍. ഉച്ചക്ക് 12.10ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍.

3) 1.40ന് മെഡിക്കല്‍ കോളജിലെ സമുദ്ര മെഡിക്കല്‍സില്‍ എത്തി. 1.50ന് മെഡിക്കല്‍ കോളജിന് സമീപത്തെ ജ്യൂസ് കടയില്‍.

4) രണ്ട് മണിക്ക് ഓട്ടോയില്‍ വെള്ളനാടേക്ക്. 2.45ന് പേരൂര്‍ക്കടയിലെ ഭാരത് പെട്രോളിയം പമ്ബില്‍ കയറി.

5) മാര്‍ച്ച്‌ 12ന് ഉച്ചക്ക് 1.30ന് ആംബുലന്‍സില്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്.

രണ്ടാമത്തെ രോഗബാധിതന്‍ സഞ്ചരിച്ച സ്ഥലങ്ങള്‍

1) മാര്‍ച്ച്‌ 10ന് പുലര്‍ച്ചെ അഞ്ചിന് ലണ്ടനില്‍ നിന്ന് ബഹ്റൈന്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍. 5.45ന് സ്വന്തം കാറില്‍ പേട്ട കൈതമുക്കിലെ ആര്‍ടെക് സ്ക്വയര്‍ ഫ്ലാറ്റിലേക്ക്.

2) മാര്‍ച്ച്‌ 11ന് രാവിലെ എട്ടിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍. തുടര്‍ന്ന് ഒ.പി ടിക്കറ്റ് കൗണ്ടറിലും കാത്തിരിപ്പ് മേഖലയിലും നടന്നെത്തി. കോവിഡ് 19 കാത്തിരിപ്പ് മേഖലയിലുമെത്തി. പിന്നീട് ഐസൊലേഷന്‍ വാര്‍ഡിലേക്ക്.

3) 10.30ന് ജനറല്‍ ആശുപത്രിയിലെ പ്രധാന ഗേറ്റില്‍ നിന്ന് ഓട്ടോയില്‍ വഞ്ചിയൂര്‍ വഴി കൈതമുക്കിലെ സഹകരണ ബാങ്കിന് മുന്‍വശത്തെ രണ്ട് കടകളില്‍. തുടര്‍ന്ന് ആര്‍ടെക് സ്ക്വയര്‍ സെക്യൂരിറ്റി പോയിന്‍റില്‍. 10.45ന് ആര്‍ടെക് സ്ക്വയറിലെ 1ബി ഫ്ലാറ്റില്‍.

4) മാര്‍ച്ച്‌ 13ന് വൈകീട്ട് നാലിന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍.

ബന്ധപ്പെടേണ്ട നമ്ബര്‍: 0471 -2466828, 0471-2730045, 0471-2730067.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends