2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നു... ഒരു തീവ്രവാദി വീടിന് പുറത്ത് കാത്തിരിക്കുന്ന എന്ന അവസ്ഥയാണ് ഇപ്പോള്‍... എപ്പോള്‍ വാതില്‍ തുറന്ന് പുറത്ത് വന്നാലും അത് നമ്മെ ആക്രമിച്ചേക്കാം.. ഈ അവസ്ഥയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകണമെന്നും അമൃതാനന്ദമയീ

2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നതായിമാതാ അമൃതാന്ദമയി. തന്‍റെ ഫേസ്ബുക്ക് സന്ദേശത്തിലാണ് അമൃതാനന്ദമയി ഇക്കാര്യം വ്യക്തമാക്കിയത്. 2020ല്‍ കൊറോണ പോലുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ലോകത്ത് സംഭവിക്കുമെന്ന് അമൃതാനന്ദമയി മുന്നറിയിപ്പ് നല്‍കിയിരുന്നതായും കുറിപ്പില്‍ പറയുന്നു. 2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു.
അന്ന് മുതല്‍ 'ഓം ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രം എല്ലാ ദിവസവും ജപിക്കാന്‍ തുടങ്ങിയിരുന്നു. കൊവിഡ് 19 മൂലമുണ്ടായ അവസ്ഥകളെ അതിജീവിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ശക്തമായി പ്രാര്‍ത്ഥിക്കുകയും വേണം-അമൃതാനന്ദമയി പറഞ്ഞു. ഒരു തീവ്രവാദി വീടിന് പുറത്ത് കാത്തിരിക്കുന്ന എന്ന അവസ്ഥയാണ് ഇപ്പോള്‍. എപ്പോള്‍ വാതില്‍ തുറന്ന് പുറത്ത് വന്നാലും അത് നമ്മെ ആക്രമിച്ചേക്കാം. ഈ അവസ്ഥയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകണമെന്നും അമൃതാനന്ദമയീയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























