Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

"ഐസൊലേഷനിൽ അയാൾ മാസ്ക്ക് പോലും ധരിക്കുന്നില്ല"...വ്യവസായിയുടെ മകനായതുകൊണ്ടെന്ന് ആരോഗ്യപ്രവർത്തകർ....അപകടത്തിലാക്കുന്നത് നഴ്സുമാരുടെ ജീവനെയും..പരാതിയുമായി തൃശ്ശൂരിലെ ജനറൽ വാർഡിൽ ഐസൊലേഷനിൽ കഴിയുന്ന മലയാളി

14 MARCH 2020 12:27 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോൾ വളരെ കരുതലോടെ ജീവിക്കുന്നവരോടൊപ്പം രോഗത്തിന്റെ തീവ്രത മനസ്സിലാക്കാതെ അശ്രദ്ധമായി രോഗവ്യാപനത്തെ നോക്കികാണുന്നവരും നമുക്ക് ചുറ്റുമുണ്ട്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ ചാടിപോകുക അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങി സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച് നിരവധി അശ്രദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട്. തൃശ്ശൂരിലെ ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന ഒരു വ്യക്തി പങ്കുവെച്ച കാര്യങ്ങളും വിരൽ ചൂണ്ടുന്നത് ഇത്തരമൊരു കാര്യത്തിലേക്കാണ്. ഐസൊലേഷൻനിൽ കഴിയവേ തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇദ്ദേഹം അക്കൂട്ടത്തിൽ നിരീക്ഷണത്തിൽ കഴിയവേ ചിലരെങ്കിലും ചെയ്യുന്ന അപക്വമായ കാര്യങ്ങളും. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ സഹകരിക്കുന്നില്ലെന്ന പരാതിയാണ് ഇദ്ദേഹം ഉന്നയിക്കുന്നത് . ഇറ്റലിയില്‍ നിന്നും എത്തിയതാണെന്ന് ആരോഗ്യ പ്രവര്‍ത്തകരോട് പലപ്പോഴും അയാള്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ലെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നുവെന്നും അദ്ദേഹം മാധ്യമത്തോട് വെളിപ്പെടുത്തി . സഹകരിക്കാത്തതിന്‍റെ കാരണം അദ്ദേഹം വലിയ വ്യവസായിയുടെ മകനായതുകൊണ്ടാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. 'അദ്ദേഹത്തിന്‍റെ റൂമിന്‍റെ നേരെ എതിര്‍ മുറിയലാണ്താൻ ഉണ്ടായിരുന്നത് എന്നും . ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ ഇറ്റലിയില‍് നിന്ന് വന്നതാണെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല എന്നും അതിന് ശേഷം ഭക്ഷണ കഴിക്കാനായി പുറത്തിറങ്ങുമ്പോള്‍ മാസ്ക് വച്ചിട്ട് ഇറങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്എങ്കിലും ഇദ്ദേഹം മാസ്ക് വയ്ക്കാതെയാണ് പുറത്തിറങ്ങുന്നത് എന്നും ഇദ്ദേഹം പരാതിപ്പെടുന്നു. റൂമില്‍ പലരും ഗ്ലൗസ് മാറ്റുകയും ക്ലീന്‍ ചെയ്യുകയും ചെയ്യുന്നില്ല .പലപ്പോഴും പരാതിയുമായി താൻ സമീപിച്ചപ്പോഴും ഡോക്ടര്‍ വരുമ്പോള്‍ സംസാരിക്കാനായിരുന്നു പറഞ്ഞത്. . വലിയ വ്യവസായിയുടെ മകനാണ് പറഞ്ഞത് അനുസരിക്കുന്നില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇത്തരത്തില്‍ എല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തിലാകുന്നത് ജീവന്‍ പണയംവച്ച് നില്‍ക്കുന്ന നഴ്സുമാരുടെ ജീവന്‍ കൂടിയാണെന്നും തൃശൂരില്‍ ഐസൊലേഷനില്‍ കഴിയുന്നയാള്‍ പറഞ്ഞു.


ഇത്തരം അശ്രദ്ധമായതും അപക്വമായതുമായ കാര്യങ്ങൾ വലിയ അപാകത്തിലേക്കാകും കൊണ്ടുചെന്നെത്തിക്കുക. നമുക്ക് രോഗം പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും നമ്മുടെ തന്നെ കടമയാണ്. നമ്മുടെ ഒരു ചെറിയ തെറ്റ് ചിലപ്പോൾ വലിയ വിപത്തുകൾക്ക് വഴിതെളിയിച്ചേക്കാം. നിരീക്ഷണത്തിൽ കഴിയവേ ആശുപത്രിയിൽ നിന്നും ചാടിപോകുന്ന സംഭവങ്ങളും വ്യാപകമാകുന്ന വാർത്തകൾ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഏഴ് പേർ ആശുപത്രിയിൽ നിന്ന്ചാടിപ്പോയതായി വാർത്ത പുറത്തുവന്നിരുന്നു . പഞ്ചാബിലാണ് ഞെട്ടിക്കുന്ന സംഭവ നടന്നത്. പൊലീസ് ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്.
പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവ് ആശുപത്രി അധികൃതർ അറിയാതെ മുങ്ങുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും വീണ്ടും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാഫലത്തില്‍ ഇയാളുടെ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.
മംഗളൂരുവിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . എന്നാൽ ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് പുറത്തുവന്ന ഇയാളുടെ റിപ്പോര്‍ട്ടില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends